അര്‍ജന്റീനക്കാരനാവുക എന്നാല്‍ കഷ്ടപ്പാടുകള്‍ അനുഭവിക്കുക എന്നു കൂടിയാണ്: ലയണൽ സ്‌കലോണി

അര്‍ജന്റീനക്കാരനാവുക എന്നാല്‍ കഷ്ടപ്പാടുകള്‍ അനുഭവിക്കുക എന്നു കൂടിയാണ്: ലയണൽ സ്‌കലോണി.”ഞങ്ങള്‍ക്ക് എളുപ്പമുള്ള വഴിയാണ് ലഭിച്ചതെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടിയാണിത്. തീര്‍ച്ചയായും, ഞങ്ങള്‍ ജയിക്കാന്‍ അര്‍ഹരായിരുന്നു, പക്ഷേ ഇതൊരു കഠിനമായ മത്സരമായിരുന്നു. കളിക്കാര്‍ തളര്‍ന്നുപോയിരുന്നു. എന്നാല്‍ അവര്‍ ഹൃദയം കൊണ്ട് കളിച്ചപ്പോള്‍ ഏത് പ്രതിസന്ധിയെയും മറികടക്കാന്‍ അവര്‍ക്ക് സാധിച്ചു. അര്‍ജന്റീനക്കാരനാവുക എന്നാല്‍ കഷ്ടപ്പാടുകള്‍ അനുഭവിക്കുക എന്നു കൂടിയാണ്. ഞങ്ങളുടെ ആരാധകര്‍ക്ക് അത് നന്നായി അറിയാം. ഈ ജേഴ്സിക്ക് എന്തോ ഒരു പ്രത്യേകതയുണ്ട്. ഞങ്ങള്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകും ” അർജൻ്റീനിയൻ കോച്ച് ലയണൽ സ്‌കലോണി .ഇന്നു പുലർച്ചെ നടന്ന മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ലോകകപ്പ് ഫുട്‌ബോളില്‍ കിരീടം നിലനിര്‍ത്താന്‍ ഇറങ്ങിയ അര്‍ജന്റീനയ്ക്ക് ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനം അത്ര എളുപ്പമായിരുന്നില്ല.ടൂര്‍ണമെന്റിലെ കന്നിക്കാരായ കേപ് വെര്‍ദെയെ അധികസമയത്ത് 3-2 എന്ന സ്‌കോറിന് മറികടന്നാണ് അര്‍ജന്റീന അവസാന പതിനാറിൽ ഇടംപിടിച്ചത്. കേപ്പ് വെര്‍ദെയുടെ കരുത്തുറ്റ പ്രകടനം അര്‍ജന്റീനയെ ശരിക്കും വിയര്‍പ്പിച്ചു. മത്സരം അനായാസമായിരിക്കുമെന്ന് കരുതിയവര്‍ക്ക് മറുപടിയായിട്ടാണ് അര്‍ജന്റീന കോച്ച്‌ ലയണല്‍ സ്‌കലോണി ഇത് പറഞ്ഞത്.അര്‍ജന്റീന, ഇനി പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഈജിപ്തിനെ നേരിടും. ലോക ചാമ്പ്യന്മാര്‍ക്ക് ഇനി വരാനിരിക്കുന്ന ദിവസങ്ങള്‍ കൂടുതല്‍ വെല്ലുവിളിയുടേതാകുമെന്ന് ഉറപ്പാണ്.

Leave a Reply

spot_img

Related articles

ലോകകപ്പിലെ പ്രീ ക്വാർട്ടർ ചിത്രം തെളിഞ്ഞു

ലോകകപ്പിലെ പ്രീ ക്വാർട്ടർ ചിത്രം തെളിഞ്ഞു.ഫ്രാൻസിന് പരാഗ്വായ് ആണ് എതിരാളികള്‍. കഴിഞ്ഞവർഷം നടന്ന നടന്ന നേഷൻസ് ലീഗ് ഫൈനലില്‍ സ്പെയ്നിനെ തകർത്ത ആത്മവിശ്വാസവുമായാണ് പോർച്ചുഗല്‍...

ഘാനയെ 1-0 എന്ന സ്‌കോറിന് തകര്‍ത്ത് കൊളംബിയ ഫിഫ ലോകകപ്പ് പ്രീ ക്വാർട്ടറിൽ

ഘാനയെ 1-0 എന്ന സ്‌കോറിന് തകര്‍ത്ത് കൊളംബിയ ഫിഫ ലോകകപ്പ് പ്രീ ക്വാർട്ടറിൽ.14-ാം മിനിറ്റില്‍ ജോണ്‍ ഏരിയാസ് നേടിയ ഗോളാണ് കൊളംബിയക്ക് ജയമൊരുക്കിയത്. റൗണ്ട്...

സ്പെയിനും, പോർച്ചുഗലും പ്രീക്വാർട്ടറിൽ

ഓസ്ട്രിയയെ 3-0ന് തോൽപിച്ച് സ്പെയിൻ ലോകകപ്പ് ഫുട്ബോൾ പ്രീക്വാർട്ടറിൽ കടന്നു. ആക്രമണ ഫുട്ബോളിന്റെ അതിമനോഹര കാഴ്ചയൊരുക്കിയ മത്സരത്തിന്റെ 36-ാം മിനിറ്റിലും 89-ാം മിനിറ്റിലും മിക്കൽ...

കനത്ത പോരാട്ടത്തിൽ സെനഗലിനെ കീഴടക്കി ബെല്‍ജിയം പ്രീക്വാര്‍ട്ടറില്‍

കനത്ത പോരാട്ടത്തിൽ സെനഗലിനെ കീഴടക്കി ബെല്‍ജിയം പ്രീക്വാര്‍ട്ടറില്‍.സിയാറ്റില്‍ നടന്ന മത്സരത്തില്‍ 3-2 എന്ന സ്‌കോറിലാണ് ബെല്‍ജിയം സെനഗലിനെതിരെ വിജയം ഉറപ്പിച്ചത്. മത്സരം തുടങ്ങിയത് മുതല്‍...