ലോകകപ്പിലെ പ്രീ ക്വാർട്ടർ ചിത്രം തെളിഞ്ഞു.ഫ്രാൻസിന് പരാഗ്വായ് ആണ് എതിരാളികള്‍. കഴിഞ്ഞവർഷം നടന്ന നടന്ന നേഷൻസ് ലീഗ് ഫൈനലില്‍ സ്പെയ്നിനെ തകർത്ത ആത്മവിശ്വാസവുമായാണ് പോർച്ചുഗല്‍ പ്രീ ക്വർട്ടറില്‍ എത്തുന്നത്. ഇതുവരെ അഞ്ച് തവണ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഓരോ തവണ ഇരുവരും ജയിക്കുകയും,മൂന്ന് തവണ സമനിലയില്‍ പിരിയുകയും ചെയ്തിരുന്നു.ജപ്പാനെതിരെ മികച്ച വിജയം കരസ്ഥമാക്കിയ ലാറ്റിനമേരിക്കൻ വമ്പന്മാരായ ബ്രസീലിന് നോർവേയും മൊറോക്കോയ്ക്ക് കാണ്ടയുമാണ് എതിരാളികള്‍. രണ്ടാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന ഇംഗ്ലണ്ടിന് മെക്സിക്കോ ആണ് എതിരാളികള്‍. സഹ ആതിഥേയരായ യുഎസിന് ബെല്‍ജിയവും ലാറ്റിനമേരിക്കൻ ശക്തരായ കൊളംബിയക്ക് സ്വിറ്റ്സർലാൻഡുമാണ് എതിരാളികള്‍.സ്പെയിനിന് പോർച്ചുഗലാണ് എതിരാളികള്‍.നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയ്ക്ക് ഈജിപ്ത് ആണ് എതിരാളികള്‍.

