വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ 49 ശതമാനം ഓഹരികള്‍ വിദേശ കമ്പനിയായ എംഎസ്സിക്ക് കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കത്തില്‍ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ 49 ശതമാനം ഓഹരികള്‍ വിദേശ കമ്പനിയായ എംഎസ്സിക്ക് കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ ഏകപക്ഷീയമായ നീക്കത്തില്‍ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.അദാനി ഗ്രൂപ്പിനെ രക്ഷിക്കാൻ സംസ്ഥാന സർക്കാർ വഴിവിട്ട് സഹായിക്കുകയാണോ എന്ന് സംശയിക്കുന്നതായും അദ്ദേഹം കണ്ണൂരില്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു.വിഴിഞ്ഞം പദ്ധതിയുടെ കരാർ പ്രകാരം 25 ശതമാനത്തിലധികം ഓഹരി കൈമാറണമെങ്കില്‍ സംസ്ഥാന സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാണ്. എന്നാല്‍ ഈ ചട്ടം ലംഘിച്ചാണ് അദാനി ഗ്രൂപ്പ് എംഎസ്സിയുമായി കരാറിലേർപ്പെട്ടത്. കരാർ ചട്ടലംഘനം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് സെബിക്കും സ്റ്റോക്ക് എക്സ്ചേഞ്ചിനും അടിയന്തരമായി കത്ത് നല്‍കി.അദാനി ഗ്രൂപ്പ് ജൂണ്‍ 29-ന് സെബിയെ ഇക്കാര്യം അറിയിച്ചിരുന്നു. എന്നാല്‍ ജൂലൈ ഒന്നിന് നിയമസഭയില്‍ ചോദിച്ചപ്പോള്‍ ഓഹരി കൈമാറ്റത്തിന് അപേക്ഷ ലഭിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞത്. എന്നാല്‍ അദാനി മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്ന മാധ്യമ റിപ്പോർട്ടുകള്‍ ഗൗരവമുള്ളതാണെന്നും തുറമുഖം, ധനകാര്യം, നിയമം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും പിണറായി ആവശ്യപ്പെട്ടു.

Leave a Reply

spot_img

Related articles

ആയുർവ്വേദത്തിന്റെ മറവിൽ നടക്കുന്ന അനാശാസ്യം അവസാനിപ്പിക്കണം: സർവ്വ

നൂറ്റാണ്ടുകൾ പഴക്കമുള്ള ആയുർവേദ ചികിത്സയുടെ പേരിൽ നടക്കുന്ന അനാശാസ്യം അവസാനിപ്പിക്കാൻ സർക്കാർ നടപടി സ്ഥീകരിക്കണമെന്ന് സ്റ്റേറ്റ് ആയുർവ്വേദ റെപ്രസെന്റേറ്റീവ് ആന്റ് വർക്കേഴ്സ് അസ്സോസിയേഷൻ (SARWA)...

പാമ്പാടിയിൽ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

കോട്ടയം പാമ്പാടിയിൽ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവതികൾക്ക് ദാരുണാന്ത്യം.ദേശീയപാത 183 -ൽ കോട്ടയം പാമ്പാടി പതിമൂന്നാം മൈലിൽ വച്ചാണ് ബുധനാഴ്ച രാവിലെ 9...

വിജയദശമി ദിനത്തിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്ന് മുഖ്യമന്ത്രി

വിജയദശമി ദിനത്തിൽ കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകി മുഖ്യമന്ത്രി വി ഡി സതീശൻ. പറവൂരിലെ എം എൽ എ ഓഫീസിൽ നടന്ന വിദ്യാരംഭ...

സിഎംആർഎൽ – എക്‌സാലോജിക് കേസ്: ഇഡി ഉന്നതതല യോഗം നാളെ കൊച്ചിയില്‍

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ പിണറായി വിജയനെ ചോദ്യം ചെയ്യാനിരിക്കെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഉന്നതതല യോഗം നാളെ കൊച്ചിയില്‍ ചേരും.ചെന്നൈ സ്‌പെഷ്യല്‍ ഡയറക്ടറുടെ നേതൃത്വത്തിലാണ് യോഗം...