കനത്ത പോരാട്ടത്തിൽ സെനഗലിനെ കീഴടക്കി ബെല്‍ജിയം പ്രീക്വാര്‍ട്ടറില്‍

കനത്ത പോരാട്ടത്തിൽ സെനഗലിനെ കീഴടക്കി ബെല്‍ജിയം പ്രീക്വാര്‍ട്ടറില്‍.സിയാറ്റില്‍ നടന്ന മത്സരത്തില്‍ 3-2 എന്ന സ്‌കോറിലാണ് ബെല്‍ജിയം സെനഗലിനെതിരെ വിജയം ഉറപ്പിച്ചത്. മത്സരം തുടങ്ങിയത് മുതല്‍ ആക്രമണത്തിന് മുൻതൂക്കം നല്‍കിയ സെൻഗല്‍ ബെല്‍ജിയൻ പ്രതിരോധത്തെ വിറപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്.ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ തുടക്കത്തിലുമായി സെനഗല്‍ രണ്ട് ഗോളുകള്‍ നേടി മുന്നിലായി. എന്നാല്‍ അവസാന അഞ്ച് മിനിറ്റില്‍ റൊമേലു ലുക്കാക്കുവും യൂറി ടീലെമൻസും നേടിയ ഗോളുകള്‍ ബെല്‍ജിയത്തെ ഒപ്പമെത്തിച്ചു. തുടർന്ന് എക്സ്ട്രാ ടെെമിലേക്ക് നീണ്ട മത്സരത്തില്‍ യൂറി ടീലെമൻസ് നേടിയ പെനാല്‍റ്റി ഗോളാണ് ബെല്‍ജിയത്തിന് വിജയം നേടിക്കൊടുത്തത്. മത്സരം സെനഗല്‍ ജയിക്കുമെന്ന് കരുതിയയിടത്ത് നിന്നാണ് ബെല്‍ജിയത്തിന്റെ തകർപ്പൻ ജയം. ഒപ്പം പ്രീക്വാർട്ടർ ടിക്കറ്റും ഉറപ്പിച്ചു.

Leave a Reply

spot_img

Related articles

മെക്സിക്കോ ലോകകപ്പിന്‍റെ പ്രീ ക്വാര്‍ട്ടറിൽ

മെക്സിക്കോ ലോകകപ്പിന്‍റെ പ്രീ ക്വാര്‍ട്ടറിൽ . ഇക്വഡോറിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ആതിഥേയർ പരാജയപ്പെടുത്തിയത്.ആദ്യപകുതിയിലായിരുന്നു രണ്ട് ഗോളുകളും പിറന്നത്. 22-ാം മിനിററില്‍ ഹൂലിയൻ ക്വിനോനെസിന്‍റെ...

വീണ്ടും അട്ടിമറി; പെനാൽറ്റി ഷൂട്ടൗട്ടിൽ മൊറോക്കോ നെതർലൻഡ്സിനെ കീഴടക്കി

പെനാൽറ്റി ഷൂട്ടൗട്ടിൽ നെതർലൻഡ്സിനെ കീഴടക്കി മൊറോക്കോ പ്രീക്വാർട്ടറിലേക്ക്.തുല്യശക്തികളുടെ പോരാട്ട കണ്ട മത്സരത്തിൽ ഒടുവിൽ തീർപ്പ് പെനാൽറ്റി ഷൂട്ടൗട്ടിൽ ആണ് നടന്നത്. നിശ്ചിത സമയത്തും അധികസമയത്തും...

ജർമ്മനിക്ക് സഡൻ ഡത്ത്; ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് പ്രീക്വാട്ടർ കാണാതെ പുറത്ത്

ഇത്തവണ ലോക കപ്പ് കിരീടം ചൂടുമെന്ന് വിദഗ്ധർ വിലയിരുത്തിയിരുന്ന ടീമുകളിൽ ഒന്നായ ജർമ്മനി പ്രീക്വാർട്ടർ കാണാതെ പുറത്ത്.പരാഗ്വെയോട് സഡൻ ഡത്തിൽ അവർ കീഴടങ്ങി.റൗണ്ട് ഓഫ്...

ജപ്പാനെ മറികടന്ന് ബ്രസീല്‍ പ്രീക്വാർട്ടറില്‍

ജപ്പാനെ മറികടന്ന് ബ്രസീല്‍ പ്രീക്വാർട്ടറില്‍. ലോക കപ്പ് ഫുട്ബോൾ ടൂർണ്ണമെൻ്റിൽ ബ്രസീൽ ജൈത്രയാത്ര തുടരുന്നു. ജപ്പാനെ കീഴടക്കി ബ്രസീൽ പ്രീ ക്വാർട്ടറിലേക്ക് പ്രവേശിച്ചു.ആദ്യ പകുതിയിൽ...