വാട്‌സാപ് യൂസർനെയിം: കേന്ദ്ര സർക്കാർ തടഞ്ഞു

വാട്‌സാപ്പിന്റെ പുതിയ ‘യൂസർനെയിം’ ഫീച്ചറിന് കേന്ദ്രസർക്കാരിന്റെ ചുവപ്പുകൊടി.സർക്കാരിനു തൃപ്തികരമായ തരത്തിൽ തുടർ കൂടിയാലോചനകൾ പൂർത്തിയാക്കിയ ശേഷം മാത്രമേ ഫീച്ചർ ഉപയോക്താക്കൾക്ക് ലഭ്യമാക്കാവൂ എന്നാണ് നിർദേശം. ഇതുസംബന്ധിച്ച് ഐടി മന്ത്രാലയം വാട്സാപിന്റെ മാതൃകമ്പനിയായ മെറ്റയ്ക്ക് നോട്ടിസ് അയച്ചു. വിഷയത്തിൽ ഐടി നിയമപ്രകാരം എന്തുകൊണ്ടു നടപടിയെടുക്കരുതെന്നു 3 ദിവസത്തിനകം കമ്പനി വിശദീകരണം നൽകണം. ഫലത്തിൽ, കേന്ദ്രസർക്കാരി ന്റെ അനുമതിയില്ലാതെ യൂസർ നെയിം സംവിധാനം ഇനി വാട്സാപ്പിനു നടപ്പാക്കാൻ കഴിയില്ല.ആൾമാറാട്ടം, സൈബർ തട്ടിപ്പ് തുടങ്ങിയവയ്ക്കായി പുതിയ ഫീച്ചർ ദുരുപയോഗം ചെയ്യുമെന്ന് ആശങ്കകളുയർന്നതോടെയാണ് സർക്കാർ ഇടപെട്ടത്. സർക്കാർ സ്ഥാപനങ്ങളുടെയടക്കം പേരുപയോഗിച്ചു തട്ടിപ്പുകളുണ്ടാകാമെന്ന് ചൂണ്ടിക്കാട്ടി.

Leave a Reply

spot_img

Related articles

സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകളുടെ പ്രസിദ്ധീകരണത്തിൽ നിന്ന് പെൻഗ്വിൻ പിന്മാറി; പുസ്തകം ഹാപ്പർ കോളിൻസിലൂടെ പുറത്തിറങ്ങും

കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പായ 'ബിലോങ്യിങ്: എ ജേണി ഓഫ് ലൗവ്' പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പെൻഗ്വിൻ ബുക്സ് പിന്മാറി. കൈയ്യെഴുത്തു പ്രതിയിൽ ചില...

എസ്ബിഐ സേവന നിരക്കുകളിൽ മാറ്റം: സൗജന്യ പിൻവലിക്കൽ പരിധി ഇനി നാല് തവണ മാത്രം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) തങ്ങളുടെ സേവന നിരക്കുകളിൽ സുപ്രധാന മാറ്റങ്ങൾ വരുത്തുന്നു. ബാങ്കിന്റെ ബേസിക് സേവിങ്‌സ് ബാങ്ക് ഡെപ്പോസിറ്റ് (ബി.എസ്.ബി.ഡി) അക്കൗണ്ട്...

മാധാപൂരില്‍ ഷോപ്പിംഗ് മോളിന് മുന്നില്‍ അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച്‌ പ്രൊമോട്ടറായ യുവതി കൊല്ലപ്പെട്ടു

ഹൈദരാബാദിലെ മാധാപൂരില്‍ ഷോപ്പിംഗ് മോളിന് മുന്നില്‍ അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച്‌ പ്രൊമോട്ടറായ യുവതി കൊല്ലപ്പെട്ടു.ആന്ധ്രാപ്രദേശില്‍ നിന്നുള്ള ജനസേന പാർട്ടി രാജ്യസഭാ എം.പി ലിംഗമനേനി രമേശിന്റെ...

ആന്ധ്രാപ്രദേശിലെ സ്വകാര്യ സ്കൂളില്‍ എല്‍.കെ.ജി വിദ്യാർഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

ആന്ധ്രാപ്രദേശിലെ സ്വകാര്യ സ്കൂളില്‍ ആറുവയസ്സുകാരനായഎല്‍.കെ.ജി വിദ്യാർഥിദുരൂഹ സാഹചര്യത്തില്‍ മരിച്ചു.ഹോംവർക്ക് പൂർത്തിയാക്കാത്തതിന് അധ്യാപിക കുട്ടിയെ മർദിച്ചതിന് പിന്നാലെയാണ് മരണം സംഭവിച്ചതെന്ന് കുടുംബത്തിന്റെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍...