സംസ്ഥാന കർഷക അവാർഡ് 2025 അപേക്ഷകൾ ജൂലൈ 13 വരെ സമർപ്പിക്കാം

സംസ്ഥാന കർഷക അവാർഡുകൾക്കായുള്ള അപേക്ഷകൾ ജൂലൈ 13 വരെ ബന്ധപ്പെട്ട കൃഷിഭവനുകളിൽ സമർപ്പിക്കാം.
കാർഷിക മേഖലയിലെ സമഗ്ര സംഭാവനകൾക്ക് ആദരമായി 5 ലക്ഷം സമ്മാനത്തുകയുള്ള ‘ശ്രീ ഉമ്മൻ ചാണ്ടി സ്മാരക അവാർഡ്’ ഉൾപ്പടെ 38 വിഭാഗങ്ങളിലായി 2025-ലെ സംസ്ഥാന കർഷക അവാർഡുകൾക്ക് സർക്കാർ അംഗീകാരം നൽകി. ഇതോടൊപ്പം ‘മട്ടുപ്പാവ് കൃഷി ചെയ്യുന്ന മികച്ച കർഷകൻ (Urban Rooftop Farmer)’, ‘ഉദ്യാന ശ്രേഷ്ഠ’ എന്നീ രണ്ട് പുതിയ വിഭാഗങ്ങളും (50,000 വീതം, ഫലകം, സർട്ടിഫിക്കറ്റ്) ഉൾപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാന കർഷക അവാർഡുകളിൽ കാർഷിക മേഖലയിലെ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള ‘സി. അച്ച്യുതമേനോൻ സ്മാരക അവാർഡ്’ (10 ലക്ഷം), മികച്ച കൃഷിഭവനുള്ള ‘വി.വി. രാഘവൻ സ്മാരക അവാർഡ്’ (5 ലക്ഷം), ‘പത്മശ്രീ കെ. വിശ്വനാഥൻ മെമ്മോറിയൽ നെൽക്കതിർ അവാർഡ്’ (3 ലക്ഷം), ‘സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ അവാർഡ്’ (2 ലക്ഷം), ‘കേരകേസരി’ (2 ലക്ഷം), പൈതൃക കൃഷി/വിത്ത് സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്ന ആദിവാസി ഉന്നതി/സംഘത്തിനുള്ള അവാർഡ് (2 ലക്ഷം), മികച്ച ജൈവ കർഷകൻ (2 ലക്ഷം) എന്നിവയുൾപ്പെടെ വിവിധ വിഭാഗങ്ങളിലായി അംഗീകാരങ്ങൾ നൽകും.അവാർഡുകൾ ഓഗസ്റ്റ് 17-ന് നടക്കുന്ന സംസ്ഥാന കർഷകദിനാഘോഷ ചടങ്ങിൽ വിതരണം ചെയ്യും. അപേക്ഷാ ഫോമും കൂടുതൽ വിവരങ്ങളും ബന്ധപ്പെട്ട കൃഷിഭവനുകളിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്:

www.keralaagriculture.gov.in

Leave a Reply

spot_img

Related articles

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ തൃപ്പുത്തരി ഞായറാഴ്ച

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ തൃപ്പുത്തരി ഞായറാഴ്ച.രാവിലെ 8.30നും 9.30നും ഇടയിലുള്ള മുഹൂർത്തത്തിൽ ആഘോഷിക്കും. ഇതിന്റെ ഭാഗമായി ഭക്തർക്കായി 1200 ലിറ്റർ പുത്തരി പായസമാണ്...

കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നര മാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് കായംകുളം സ്വദേശി ബാബു

കണ്ണൂർ ആയിക്കര ഹാർബറിൽ ജൂലൈ 7-ന് മരിച്ച നിലയിൽ കണ്ടെത്തുകയും, തുടർന്ന് അവകാശികളാരും ഇല്ലാതെ കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നര മാസത്തിലേറെയായി സൂക്ഷിക്കുകയും...

ഗുരുവായൂരിൽ ആഗസ്റ്റ് 30ന് 356 വിവാഹങ്ങൾ

ആഗസ്റ്റ് 30ന് ഗുരുവായൂർ ക്ഷേത്രത്തിൽ 356 വിവാഹങ്ങൾ ശീട്ടാക്കിയ സാഹചര്യത്തിൽ ദർശനവും വിവാഹച്ചടങ്ങുകളും സുഗമമായി നടത്താൻ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ദേവസ്വം ചെയർമാൻ എ.വി....

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്ക്കിടെ ട്രാവലർ കത്തിനശിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

വിനോദ സഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്ക്കിടെ ട്രാവലർ കത്തിനശിച്ചു.യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.കുന്നംകുളത്തു നിന്നും ഇലവീഴാപൂഞ്ചിറയിലേക്ക് വിനോദ സഞ്ചാരത്തിനെത്തിയ സംഘം സഞ്ചരിച്ച ട്രാവലറാണ് കത്തി നശിച്ചത്.12...