ജോസ് പനച്ചിപ്പുറം സർഗക്ഷേത്ര 89.6 എഫ് എം സ്റ്റേഷൻ ഡയറക്ടർ

മലയാള മനോരമയുടെ മുൻ എഡിറ്റോറിയൽ ഡയറക്ടറായിരുന്ന ജോസ് പനച്ചിപ്പുറം സർഗക്ഷേത്ര 89.6 എഫ്എംന്റെ സ്റ്റേഷൻ ഡയറക്ടറായി ചുമതലയേറ്റു.1975-ൽ മലയാള മനോരമയുടെ പത്രാധിപസമിതിയിൽ ചേർന്ന് പത്രപ്രവർത്തകനായ അദ്ദേഹം 47 വർഷത്തോളം മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച തരംഗങ്ങളിൽ എന്ന ആക്ഷേപഹാസ്യ പംക്തിയും, 33 വർഷത്തോളം ഭാഷാപോഷിണിയിൽ സ്‌നേഹപൂർവം പനച്ചി എന്ന സാഹിത്യ നർമപംക്തിയും എഴുതി. മലയാള മനോരമയിലെ കുഞ്ചുക്കുറുപ്പ് പോക്കറ്റ് കാർട്ടൂണിന്റെ കമന്റുകൾ 36 വർഷത്തോളം എഴുതി. ഒരു ഡസനിലേറെ നോവലുകളും ഒട്ടേറെ കഥാസമാഹാരങ്ങളും ഉൾപ്പെടെ മുപ്പതിലേറെ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. പത്രരൂപകൽപ്പനയെക്കുറിച്ചുള്ള പത്രകൽപ്പന എന്ന ഗ്രന്ഥം മാധ്യമപഠന രംഗത്ത് പാഠപുസ്തകമായി ഉപയോഗിക്കപ്പെടുന്നു. ഇംഗ്ലീഷിൽ കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്മലയാള മനോരമയിലെ മുൻ സീനിയർ റിസർച്ചർ റോക്കി ജോർജ് സർഗക്ഷേത്രയുടെ മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് ഹെഡായും ചുമതലയേറ്റു.

Leave a Reply

spot_img

Related articles

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ തൃപ്പുത്തരി ഞായറാഴ്ച

ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ തൃപ്പുത്തരി ഞായറാഴ്ച.രാവിലെ 8.30നും 9.30നും ഇടയിലുള്ള മുഹൂർത്തത്തിൽ ആഘോഷിക്കും. ഇതിന്റെ ഭാഗമായി ഭക്തർക്കായി 1200 ലിറ്റർ പുത്തരി പായസമാണ്...

കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നര മാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് കായംകുളം സ്വദേശി ബാബു

കണ്ണൂർ ആയിക്കര ഹാർബറിൽ ജൂലൈ 7-ന് മരിച്ച നിലയിൽ കണ്ടെത്തുകയും, തുടർന്ന് അവകാശികളാരും ഇല്ലാതെ കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നര മാസത്തിലേറെയായി സൂക്ഷിക്കുകയും...

ഗുരുവായൂരിൽ ആഗസ്റ്റ് 30ന് 356 വിവാഹങ്ങൾ

ആഗസ്റ്റ് 30ന് ഗുരുവായൂർ ക്ഷേത്രത്തിൽ 356 വിവാഹങ്ങൾ ശീട്ടാക്കിയ സാഹചര്യത്തിൽ ദർശനവും വിവാഹച്ചടങ്ങുകളും സുഗമമായി നടത്താൻ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ദേവസ്വം ചെയർമാൻ എ.വി....

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്ക്കിടെ ട്രാവലർ കത്തിനശിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

വിനോദ സഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്ക്കിടെ ട്രാവലർ കത്തിനശിച്ചു.യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.കുന്നംകുളത്തു നിന്നും ഇലവീഴാപൂഞ്ചിറയിലേക്ക് വിനോദ സഞ്ചാരത്തിനെത്തിയ സംഘം സഞ്ചരിച്ച ട്രാവലറാണ് കത്തി നശിച്ചത്.12...