തൂണേരിയില്‍ നിന്ന് കാണാതായ പെരിങ്ങത്തൂർ സ്വദേശിനിയെ മോന്താല്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

നാദാപുരം തൂണേരിയിലെ വീട്ടില്‍ നിന്ന് കാണാതായ പെരിങ്ങത്തൂർ സ്വദേശിനിയെ മോന്താല്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി .ഇക്കഴിഞ്ഞ 10-ാം തീയതി മുതല്‍ കാണാതായിരുന്ന പെരിങ്ങത്തൂർ സ്വദേശിനി മുംതാസിനെ (50) യാണ് മോന്താല്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.തൂണേരിയിലെ സഹോദരിയുടെ വീട്ടില്‍ താമസിക്കുകയായിരുന്നു മുംതാസ്.10-ാം തീയതി വീട്ടില്‍ നിന്ന് പുറത്തേക്ക് പോയതിന് ശേഷം തിരിച്ചെത്തിയില്ല. വിവിധ സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഇന്ന് മോന്താല്‍ പുഴയില്‍ മുംതാസിന്റെ മൃതദേഹം കണ്ടെത്തിയത്.ഉടൻ തന്നെ മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. നാദാപുരം പൊലീസ് മൃദദേഹം ഇൻക്വസ്റ്റ് നടത്തി.

Leave a Reply

spot_img

Related articles

KSRTC ബസ് തട്ടി ലോറിയുടെ ഗ്ലാസ് പൊട്ടിയതിനെച്ചൊല്ലി റോഡിൽ കൈയ്യാങ്കളി; പിന്നാലെ ഡിപ്പോയിൽ കൂട്ടത്തല്ലും ഒത്തുതീർപ്പും

തിരുവനന്തപുരത്തുനിന്നും പത്തനംതിട്ടയിലേക്ക് വരുകയായിരുന്ന പത്തനംതിട്ട ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസ് കുളക്കട പുത്തുമുക്കിൽവെച്ച് ഗ്യാസ് സിലിണ്ടർ ലോറിയിൽ തട്ടിയതിനെത്തുടർന്നുണ്ടായ തർക്കം റോഡിലെ കൈയ്യാങ്കളിയിലും പിന്നീട് ഡിപ്പോയിലെ...

ചേവായൂരിൽ കാർ മതിലിൽ ഇടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

കോഴിക്കോട്ട് ചേവായൂരിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം .ചേവായൂർ മഠത്തിൽ മുക്ക് സ്വദേശി സുധാകരൻ ആണ് മരിച്ചത് 65...

കോൺഗ്രസ് നേതാവ് അഡ്വ. എം. വീരാൻകുട്ടി അന്തരിച്ചു

കോഴിക്കോട് ഡി.സി.സി മുൻ അധ്യക്ഷനും കേരള സംസ്ഥാന പ്രഥമ ന്യൂനപക്ഷ കമ്മീഷൻ ചെയർമാനുമായിരുന്ന അഡ്വ. എം. വീരാൻകുട്ടി അന്തരിച്ചു.മലപ്പുറം എടവണ്ണപ്പാറ മധുരക്കുഴി സ്വദേശിയാണെങ്കിലും ദീർഘകാലമായി...

നേപ്പാളിലെ മിന്നൽപ്രളയം: കാണാതായവരിൽ കൊല്ലം സ്വദേശിനിയും

നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ കാണാതായവരിൽ കൊല്ലം സ്വദേശിനിയും ഉൾപ്പെടുന്നു. പരവൂർ കോങ്ങാൾ ശ്രീകൃഷ്ണ ഭവനിൽ സുനന്ദ മണിരാമനെയാണ് (63) കാണാതായതെന്ന് ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ 40...