അൻസിബയുടെ പരാതിയില്‍ കടവന്ത്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ ടിനി ടോമിന് മുൻകൂർ ജാമ്യം

നടി അൻസിബയുടെ പരാതിയില്‍ കടവന്ത്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ നടൻ ടിനി ടോമിന് മുൻകൂർ ജാമ്യം .എറണാകുളം സെഷൻസ് കോടതിയാണ് ജാമ്യം നല്‍കിയത്.സ്ത്രീത്വത്തെ അപമാനിക്കല്‍, അശ്ലീല പരാമർശം, ലൈംഗിക ചുവയോടെയുള്ള പരാമർശം, മതം പറഞ്ഞുള്ള അധിക്ഷേപം, ഗൂഢാലോചന എന്നീ വകുപ്പികളാണ് ടിനി ടോമിനെതിരേ ചുമത്തിയിരിക്കുന്നത്.
അൻസിബയുടെ പരാതിയില്‍ കോടതി നിർദേശ പ്രകാരമാണ് പൊലീസ് കേസെടുത്തത്. പരാതിയില്‍ കഴമ്പില്ലെന്ന് കാട്ടി പൊലീസ് പരാതി തള്ളിയതോടെയാണ് അൻസിബ കോടതിയെ സമീപിച്ചത്. ഇതോടെ കോടതി പൊലീസിന് അന്വേഷണത്തിനുള്ള നിർദേശം നല്‍കുകയായിരുന്നു.

Leave a Reply

spot_img

Related articles

KSRTC ബസ് തട്ടി ലോറിയുടെ ഗ്ലാസ് പൊട്ടിയതിനെച്ചൊല്ലി റോഡിൽ കൈയ്യാങ്കളി; പിന്നാലെ ഡിപ്പോയിൽ കൂട്ടത്തല്ലും ഒത്തുതീർപ്പും

തിരുവനന്തപുരത്തുനിന്നും പത്തനംതിട്ടയിലേക്ക് വരുകയായിരുന്ന പത്തനംതിട്ട ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസ് കുളക്കട പുത്തുമുക്കിൽവെച്ച് ഗ്യാസ് സിലിണ്ടർ ലോറിയിൽ തട്ടിയതിനെത്തുടർന്നുണ്ടായ തർക്കം റോഡിലെ കൈയ്യാങ്കളിയിലും പിന്നീട് ഡിപ്പോയിലെ...

ചേവായൂരിൽ കാർ മതിലിൽ ഇടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

കോഴിക്കോട്ട് ചേവായൂരിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം .ചേവായൂർ മഠത്തിൽ മുക്ക് സ്വദേശി സുധാകരൻ ആണ് മരിച്ചത് 65...

കോൺഗ്രസ് നേതാവ് അഡ്വ. എം. വീരാൻകുട്ടി അന്തരിച്ചു

കോഴിക്കോട് ഡി.സി.സി മുൻ അധ്യക്ഷനും കേരള സംസ്ഥാന പ്രഥമ ന്യൂനപക്ഷ കമ്മീഷൻ ചെയർമാനുമായിരുന്ന അഡ്വ. എം. വീരാൻകുട്ടി അന്തരിച്ചു.മലപ്പുറം എടവണ്ണപ്പാറ മധുരക്കുഴി സ്വദേശിയാണെങ്കിലും ദീർഘകാലമായി...

നേപ്പാളിലെ മിന്നൽപ്രളയം: കാണാതായവരിൽ കൊല്ലം സ്വദേശിനിയും

നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ കാണാതായവരിൽ കൊല്ലം സ്വദേശിനിയും ഉൾപ്പെടുന്നു. പരവൂർ കോങ്ങാൾ ശ്രീകൃഷ്ണ ഭവനിൽ സുനന്ദ മണിരാമനെയാണ് (63) കാണാതായതെന്ന് ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ 40...