കോഴിക്കോട് മൂട്ടോളിയില്‍ മാന്‍ഹോളില്‍ കുടുങ്ങി ഒരാള്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട് മൂട്ടോളിയില്‍ മാന്‍ഹോളില്‍ കുടുങ്ങി ഒരാള്‍ക്ക് ദാരുണാന്ത്യം.പാലത്ത് സ്വദേശി സിറാജ് ആണ് മരിച്ചത്.
ഒരാളുടെ നില അതീവ ഗുരുതരമാണ്. മൂട്ടോളി കുരുവട്ടൂര്‍ റോഡിലുള്ള ഫലാഹ് പ്ലാസ എന്ന കെട്ടിടത്തിലാണ് അപകടം.വാട്ടര്‍ ടാങ്ക് നിര്‍മ്മാണ തൊഴിലാളിയാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ ജോലിക്കായി ടാങ്കിനുള്ളിലിറങ്ങിയ സിറാജ് പുറത്തേക്ക് വരാൻ സാധിക്കാതെ ഉള്ളില്‍ കുടുങ്ങുകയായിരുന്നു. ടാങ്കിനുള്ളിലെ വിഷവാതകം മൂലമാണ് സിറാജിന് ശ്വാസതടസ്സം നേരിട്ടതെന്നാണ് പ്രാഥമിക നിഗമനം.സമീപത്തെ കൊറിയർ ഓഫീസിലെ ജീവനക്കാരനായ വിശ്വനാഥൻ സിറാജിനെ രക്ഷിക്കാനായി ടാങ്കിലേക്ക് ഇറങ്ങിയതോടെ ഇദ്ദേഹത്തിനും ശ്വാസതടസ്സം അനുഭവപ്പെട്ടു.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം ഏറെ പണിപ്പെട്ടാണ് ഇരുവരേയും പുറത്തെത്തിച്ചത്. അപ്പോഴേക്കും സിറാജ് മരണപ്പെട്ടിരുന്നു. ഗുരുതരാവസ്ഥയിലുള്ള വിശ്വനാഥനെ ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

spot_img

Related articles

കേരള വഖഫ് ബോർഡിന്റെ പ്രവർത്തനം കേരള ഹൈക്കോടതി മരവിപ്പിച്ചു

കേരള വഖഫ് ബോർഡിന്റെ പ്രവർത്തനം കേരള ഹൈക്കോടതി മരവിപ്പിച്ചു.ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. ഷോണ്‍ ജോർജ് സമർപ്പിച്ച ഹർജിയിലാണ് കേരള ഹൈക്കോടതി നിർണായക...

അധ്യാപികയുടെ മര്‍ദ്ദനത്തില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ കൈവിരലിന് പരിക്ക്

അധ്യാപികയുടെ മര്‍ദ്ദനത്തില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ കൈവിരലിന് പരിക്കേറ്റതായി പരാതി.കടയ്ക്കാവൂര്‍ കവലയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഇംഗ്ലീഷ്...

തൂണേരിയില്‍ നിന്ന് കാണാതായ പെരിങ്ങത്തൂർ സ്വദേശിനിയെ മോന്താല്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

നാദാപുരം തൂണേരിയിലെ വീട്ടില്‍ നിന്ന് കാണാതായ പെരിങ്ങത്തൂർ സ്വദേശിനിയെ മോന്താല്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി .ഇക്കഴിഞ്ഞ 10-ാം തീയതി മുതല്‍ കാണാതായിരുന്ന പെരിങ്ങത്തൂർ...

അൻസിബയുടെ പരാതിയില്‍ കടവന്ത്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ ടിനി ടോമിന് മുൻകൂർ ജാമ്യം

നടി അൻസിബയുടെ പരാതിയില്‍ കടവന്ത്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ നടൻ ടിനി ടോമിന് മുൻകൂർ ജാമ്യം .എറണാകുളം സെഷൻസ് കോടതിയാണ് ജാമ്യം നല്‍കിയത്.സ്ത്രീത്വത്തെ...