കേരള വഖഫ് ബോർഡിന്റെ പ്രവർത്തനം കേരള ഹൈക്കോടതി മരവിപ്പിച്ചു

കേരള വഖഫ് ബോർഡിന്റെ പ്രവർത്തനം കേരള ഹൈക്കോടതി മരവിപ്പിച്ചു.ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. ഷോണ്‍ ജോർജ് സമർപ്പിച്ച ഹർജിയിലാണ് കേരള ഹൈക്കോടതി നിർണായക ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.കേന്ദ്ര വഖഫ് നിയമത്തിന്റെ വ്യവസ്ഥകള്‍ക്ക് അനുസൃതമായല്ല നിലവിലുള്ള കേരള വഖഫ് ബോർഡ് രൂപീകരിച്ചിരിക്കുന്നതെന്ന ഷോണ്‍ ജോർജ് ഉന്നയിച്ച വാദം പ്രഥമദൃഷ്ട്യാ പരിഗണിച്ചാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.കേസ് ഒരാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. അതുവരെ വഖഫ് ബോർഡിന്റെ ഭരണപരമായ ചുമതല വഖഫ് വകുപ്പ് കൈകാര്യം ചെയ്യുന്ന വകുപ്പ് ജോയിന്റ് സെക്രട്ടറിയായിരിക്കും നിർവഹിക്കുക.ഇതോടെ നിലവിലുള്ള വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങള്‍ താല്‍ക്കാലികമായി മരവിപ്പിക്കപ്പെട്ടിരിക്കുകയാണ്. കേന്ദ്ര വഖഫ് നിയമത്തിന്റെ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടുള്ള ഭരണസംവിധാനം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ഈ ഉത്തരവ് വ്യക്തമാക്കുന്നതാണെന്ന് ഷോണ്‍ ജോർജ് പ്രതികരിച്ചു.

Leave a Reply

spot_img

Related articles

KSRTC ബസ് തട്ടി ലോറിയുടെ ഗ്ലാസ് പൊട്ടിയതിനെച്ചൊല്ലി റോഡിൽ കൈയ്യാങ്കളി; പിന്നാലെ ഡിപ്പോയിൽ കൂട്ടത്തല്ലും ഒത്തുതീർപ്പും

തിരുവനന്തപുരത്തുനിന്നും പത്തനംതിട്ടയിലേക്ക് വരുകയായിരുന്ന പത്തനംതിട്ട ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസ് കുളക്കട പുത്തുമുക്കിൽവെച്ച് ഗ്യാസ് സിലിണ്ടർ ലോറിയിൽ തട്ടിയതിനെത്തുടർന്നുണ്ടായ തർക്കം റോഡിലെ കൈയ്യാങ്കളിയിലും പിന്നീട് ഡിപ്പോയിലെ...

ചേവായൂരിൽ കാർ മതിലിൽ ഇടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

കോഴിക്കോട്ട് ചേവായൂരിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം .ചേവായൂർ മഠത്തിൽ മുക്ക് സ്വദേശി സുധാകരൻ ആണ് മരിച്ചത് 65...

കോൺഗ്രസ് നേതാവ് അഡ്വ. എം. വീരാൻകുട്ടി അന്തരിച്ചു

കോഴിക്കോട് ഡി.സി.സി മുൻ അധ്യക്ഷനും കേരള സംസ്ഥാന പ്രഥമ ന്യൂനപക്ഷ കമ്മീഷൻ ചെയർമാനുമായിരുന്ന അഡ്വ. എം. വീരാൻകുട്ടി അന്തരിച്ചു.മലപ്പുറം എടവണ്ണപ്പാറ മധുരക്കുഴി സ്വദേശിയാണെങ്കിലും ദീർഘകാലമായി...

നേപ്പാളിലെ മിന്നൽപ്രളയം: കാണാതായവരിൽ കൊല്ലം സ്വദേശിനിയും

നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ കാണാതായവരിൽ കൊല്ലം സ്വദേശിനിയും ഉൾപ്പെടുന്നു. പരവൂർ കോങ്ങാൾ ശ്രീകൃഷ്ണ ഭവനിൽ സുനന്ദ മണിരാമനെയാണ് (63) കാണാതായതെന്ന് ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ 40...