ഇംഗ്ലണ്ടിനെ തകർത്ത് അർജന്റീന ഫൈനലിൽ; കിരീടപ്പോരാട്ടത്തിൽ എതിരാളികൾ സ്പെയിൻ

ആവേശം അവസാന നിമിഷം വരെ നീണ്ടുനിന്ന കടുത്ത പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു.ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം അവസാന 8 മിനിറ്റിലാണ് അർജൻ്റീന അവിശ്വസനീയമായ തിരിച്ച് വരവ് നടത്തിയത്. തുടർച്ചയായ രണ്ടാം തവണയാണ് ലോകകപ്പ് ഫൈനലിൽ അർജന്റീന കളിക്കുന്നത് .ആദ്യ പകുതിയിൽ ഇരു ടീമുകളും കരുതലോടെ ഉള്ള കളി ആണ് പുറത്തെടുത്തത്.

മത്സരത്തിന്റെ 55-ാം മിനിറ്റിൽ അന്തോണി ഗോർഡൻ നേടിയ ഗോളിലൂടെ ഇംഗ്ലണ്ടാണ് ആദ്യം മുന്നിലെത്തിയത്. വലതുഭാഗത്തുനിന്ന് ഡെക്ലാൻ റൈസ് നൽകിയ പാസ് സ്വീകരിച്ച് കോർഡൻ റോഷ് നൽകിയ ക്രോസ്സ്, ഇടംകാലിലൂടെയുള്ള ഒരു മികച്ച ഫിനിഷിംഗിലൂടെയാണ് അന്തോണി ഗോർഡൻ അർജന്റീനയുടെ പ്രതിരോധനിരയെ വെട്ടിച്ച് വലയിലെത്തിച്ചത് (1-0).

ഒരു ഗോളിന് പിന്നിലായ ശേഷവും പതറാതെ കളിച്ച ലോക ചാമ്പ്യന്മാർ മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ കളി അനുകൂലമാക്കി മാറ്റുകയായിരുന്നു. 85-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസിലൂടെ അർജന്റീന സമനില പിടിച്ചു. തുടർന്ന് മത്സരം അധികസമയത്തേക്ക് നീളുമെന്ന് കരുതിയിരിക്കെ, ഇഞ്ചുറി ടൈമിൽ (90+2 മിനിറ്റ്) ലൗതാരോ മാർട്ടിനസ് ഇംഗ്ലീഷ് വല കുലുക്കി അർജന്റീനയ്ക്ക് ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചു നൽകി (1-2).

39-കാരനായ ലയണൽ മെസി ഗോൾ നേടിയില്ലെങ്കിലും രണ്ട് ഗോളുകൾക്കും വഴിയൊരുക്കി മത്സരത്തിലെ നിർണായക സാന്നിധ്യമായി. ലോകകപ്പ് ചരിത്രത്തിലെ തന്റെ അസിസ്റ്റ് റെക്കോർഡും മെസി ഇതോടെ കൂടുതൽ മെച്ചപ്പെടുത്തി.

മറ്റൊരു സെമിഫൈനലിൽ ഫ്രാൻസിനെ 2–0ന് തോൽപ്പിച്ച സ്പെയിനാണ് അർജൻ്റീനയുടെ ഫൈനൽ എതിരാളികൾ. ലോകകപ്പ് കിരീടത്തിനായുള്ള പോരാട്ടം ജൂലൈ 19ന് ന്യൂജഴ്സിയിൽ നടക്കും. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ഫ്രാൻസും ഇംഗ്ലണ്ടും ഏറ്റുമുട്ടും.

Leave a Reply

spot_img

Related articles

ലോകകപ്പ് : ഫ്രാൻസിനെ തകർത്ത് സ്പെയിൻ ഫൈനലിൽ

ലോകകപ്പ് ഫുട്ബോളിന്റെ ആവേശപ്പോരാട്ടത്തിൽ മുൻ ചാമ്പ്യന്മാരായ ഫ്രാൻസിനെ തകർത്ത് സ്പെയിൻ ഫൈനലിൽ പ്രവേശിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു കറ്റാലൻ പടയുടെ തകർപ്പൻ വിജയം. മത്സരത്തിലുടനീളം...

ലോകകപ്പ് : ബെല്‍ജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകർത്ത് സ്പെയിൻ സെമിയില്‍

ലോകകപ്പ് ഫുട്ബോൾ : ബെല്‍ജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകർത്ത് സ്പെയിൻ സെമി ഫൈനലില്‍ പ്രവേശിച്ചു.അവസാന നിമിഷങ്ങളില്‍ സൂപ്പർ സബ്ബായി ഇറങ്ങി സ്പെയിനായി വിജയഗോള്‍...

ലാറ്റിൻ അമേരിക്കയുടെ ഏക പ്രതീക്ഷയായി അർജൻ്റീന; ലോകകപ്പ് ക്വാർട്ടർ പോരാട്ടങ്ങൾ ചൂടുപിടിക്കുന്നു

യൂറോപ്യൻ ആധിപത്യത്തിന് നടുവിൽ ലാറ്റിൻ അമേരിക്കയുടെ ഏക പ്രതീക്ഷയായി അർജൻ്റീന; ലോകകപ്പ് ക്വാർട്ടർ പോരാട്ടങ്ങൾ ചൂടുപിടിക്കുന്നു.2026 ഫിഫ ലോകകപ്പിലെ ആദ്യ ക്വാർട്ടർ ഫൈനൽ മത്സരം...

ലോകകപ്പ്: എട്ട് ഗോളുകളുമായി ലയണൽ മെസിക്ക് ഒപ്പമെത്തി കിലിയൻ എംബാപ്പെ

2026 ലോകകപ്പ് ഫുട്ബോളിൽ ആവേശകരമായ ഗോൾവേട്ടയുമായി അർജന്റീനയുടെ ലയണൽ മെസിയും ഫ്രാൻസിന്റെ കിലിയൻ എംബാപ്പെയും.ടൂർണമെന്റിൽ ഇരുതാരങ്ങളും ഇതിനകം 8 ഗോളുകൾ വീതം സ്വന്തമാക്കി കഴിഞ്ഞു.അർജന്റീനയുടെ...