ഈ വർഷത്തെ തിരുവോണം ബംപർ ടിക്കറ്റ് ഇന്ന് പുറത്തിറങ്ങും

സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായി ഈ വർഷത്തെ തിരുവോണം ബംപർ ടിക്കറ്റ് ഇന്ന് പുറത്തിറങ്ങുന്നു.25 കോടിയില്‍ നിന്ന് 30 കോടിയായാണ് ഇത്തവണ ഒന്നാം സമ്മാനം സർക്കാർ ഉയർത്തിയിരിക്കുന്നത്. ടിക്കറ്റിന്റെ പ്രകാശനം ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ നിർവഹിക്കും.സമ്മാനഘടനയിലെ വലിയ മാറ്റങ്ങളുണ്ട്. വ്യാജ ഓണ്‍ലൈൻ ലോട്ടറികള്‍ക്കെതിരെയുള്ള കർശന മുന്നറിയിപ്പുകളും ലോട്ടറി ഡയറക്ടറേറ്റ് അറിയിച്ചിട്ടുണ്ട്.സംസ്ഥാനത്ത് ലോട്ടറി എടുക്കുന്നവർക്ക് ബംപർ ലോട്ടറി. കേരളത്തിന്റെ ലോട്ടറി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുകയുമായാണ് ഇത്തവണ തിരുവോണം ബംപർ എത്തിയിരിക്കുന്നത്. ഒന്നാം സമ്മാനം 25 കോടിയില്‍ നിന്ന് 30 കോടി രൂപയായാണ് സർക്കാർ ഇത്തവണ ഉയർത്തിയിരിക്കുന്നത്.രാജ്യത്ത് ഇത്രയും ഉയർന്ന തുക ലോട്ടറി സമ്മാനമായി നല്‍കുന്നത് കേരളത്തിലാണ്. ഈ ചരിത്ര ബംപറിന്റെ പ്രകാശനം ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ നിർവ്വഹിക്കും.വെറും 500 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. ഒന്നാം സമ്മാനത്തിന് പുറമെ, രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും ലഭിക്കുമെന്നതാണ് ഇത്തവണത്തെ മറ്റൊരു വലിയ പ്രത്യേകത.അടുത്ത തിങ്കളാഴ്ച മുതലാണ് ടിക്കറ്റ് വില്‍പ്പന ഔദ്യോഗികമായി ആരംഭിക്കുന്നത്. അംഗീകൃത ഏജന്റുമാരില്‍ നിന്നോ വില്‍പ്പനക്കാരില്‍ നിന്നോ നേരിട്ട് അച്ചടിച്ച ടിക്കറ്റുകള്‍ മാത്രമേ വാങ്ങാവൂ എന്ന് സർക്കാർ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.

Leave a Reply

spot_img

Related articles

KSRTC ബസ് തട്ടി ലോറിയുടെ ഗ്ലാസ് പൊട്ടിയതിനെച്ചൊല്ലി റോഡിൽ കൈയ്യാങ്കളി; പിന്നാലെ ഡിപ്പോയിൽ കൂട്ടത്തല്ലും ഒത്തുതീർപ്പും

തിരുവനന്തപുരത്തുനിന്നും പത്തനംതിട്ടയിലേക്ക് വരുകയായിരുന്ന പത്തനംതിട്ട ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസ് കുളക്കട പുത്തുമുക്കിൽവെച്ച് ഗ്യാസ് സിലിണ്ടർ ലോറിയിൽ തട്ടിയതിനെത്തുടർന്നുണ്ടായ തർക്കം റോഡിലെ കൈയ്യാങ്കളിയിലും പിന്നീട് ഡിപ്പോയിലെ...

ചേവായൂരിൽ കാർ മതിലിൽ ഇടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

കോഴിക്കോട്ട് ചേവായൂരിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം .ചേവായൂർ മഠത്തിൽ മുക്ക് സ്വദേശി സുധാകരൻ ആണ് മരിച്ചത് 65...

കോൺഗ്രസ് നേതാവ് അഡ്വ. എം. വീരാൻകുട്ടി അന്തരിച്ചു

കോഴിക്കോട് ഡി.സി.സി മുൻ അധ്യക്ഷനും കേരള സംസ്ഥാന പ്രഥമ ന്യൂനപക്ഷ കമ്മീഷൻ ചെയർമാനുമായിരുന്ന അഡ്വ. എം. വീരാൻകുട്ടി അന്തരിച്ചു.മലപ്പുറം എടവണ്ണപ്പാറ മധുരക്കുഴി സ്വദേശിയാണെങ്കിലും ദീർഘകാലമായി...

നേപ്പാളിലെ മിന്നൽപ്രളയം: കാണാതായവരിൽ കൊല്ലം സ്വദേശിനിയും

നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ കാണാതായവരിൽ കൊല്ലം സ്വദേശിനിയും ഉൾപ്പെടുന്നു. പരവൂർ കോങ്ങാൾ ശ്രീകൃഷ്ണ ഭവനിൽ സുനന്ദ മണിരാമനെയാണ് (63) കാണാതായതെന്ന് ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ 40...