ഇംഗ്ലണ്ടിനെ തകർത്ത് അർജന്റീന ഫൈനലിൽ; കിരീടപ്പോരാട്ടത്തിൽ എതിരാളികൾ സ്പെയിൻ

ആവേശം അവസാന നിമിഷം വരെ നീണ്ടുനിന്ന കടുത്ത പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു.ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം അവസാന 8 മിനിറ്റിലാണ് അർജൻ്റീന അവിശ്വസനീയമായ തിരിച്ച് വരവ് നടത്തിയത്. തുടർച്ചയായ രണ്ടാം തവണയാണ് ലോകകപ്പ് ഫൈനലിൽ അർജന്റീന കളിക്കുന്നത് .ആദ്യ പകുതിയിൽ ഇരു ടീമുകളും കരുതലോടെ ഉള്ള കളി ആണ് പുറത്തെടുത്തത്.

മത്സരത്തിന്റെ 55-ാം മിനിറ്റിൽ അന്തോണി ഗോർഡൻ നേടിയ ഗോളിലൂടെ ഇംഗ്ലണ്ടാണ് ആദ്യം മുന്നിലെത്തിയത്. വലതുഭാഗത്തുനിന്ന് ഡെക്ലാൻ റൈസ് നൽകിയ പാസ് സ്വീകരിച്ച് കോർഡൻ റോഷ് നൽകിയ ക്രോസ്സ്, ഇടംകാലിലൂടെയുള്ള ഒരു മികച്ച ഫിനിഷിംഗിലൂടെയാണ് അന്തോണി ഗോർഡൻ അർജന്റീനയുടെ പ്രതിരോധനിരയെ വെട്ടിച്ച് വലയിലെത്തിച്ചത് (1-0).

ഒരു ഗോളിന് പിന്നിലായ ശേഷവും പതറാതെ കളിച്ച ലോക ചാമ്പ്യന്മാർ മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ കളി അനുകൂലമാക്കി മാറ്റുകയായിരുന്നു. 85-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസിലൂടെ അർജന്റീന സമനില പിടിച്ചു. തുടർന്ന് മത്സരം അധികസമയത്തേക്ക് നീളുമെന്ന് കരുതിയിരിക്കെ, ഇഞ്ചുറി ടൈമിൽ (90+2 മിനിറ്റ്) ലൗതാരോ മാർട്ടിനസ് ഇംഗ്ലീഷ് വല കുലുക്കി അർജന്റീനയ്ക്ക് ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചു നൽകി (1-2).

39-കാരനായ ലയണൽ മെസി ഗോൾ നേടിയില്ലെങ്കിലും രണ്ട് ഗോളുകൾക്കും വഴിയൊരുക്കി മത്സരത്തിലെ നിർണായക സാന്നിധ്യമായി. ലോകകപ്പ് ചരിത്രത്തിലെ തന്റെ അസിസ്റ്റ് റെക്കോർഡും മെസി ഇതോടെ കൂടുതൽ മെച്ചപ്പെടുത്തി.

മറ്റൊരു സെമിഫൈനലിൽ ഫ്രാൻസിനെ 2–0ന് തോൽപ്പിച്ച സ്പെയിനാണ് അർജൻ്റീനയുടെ ഫൈനൽ എതിരാളികൾ. ലോകകപ്പ് കിരീടത്തിനായുള്ള പോരാട്ടം ജൂലൈ 19ന് ന്യൂജഴ്സിയിൽ നടക്കും. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ഫ്രാൻസും ഇംഗ്ലണ്ടും ഏറ്റുമുട്ടും.

Leave a Reply

spot_img

Related articles

ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം

ഗാലെയിൽ നടന്ന ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം. 372 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ശ്രീലങ്ക അഞ്ചാം ദിനം...

കാബോ വെർഡെ ഇന്ത്യൻ മണ്ണിൽ പന്തുതട്ടാനെത്തുന്നു; മത്സരം സെപ്റ്റംബർ 30നും ഒക്ടോബർ 6നും ഇടയിൽ

കഴിഞ്ഞ ഫുട്ബോൾ ലോകകപ്പിലെ ഫേവറിറ്റുകളായിരുന്ന കാബോ വെർഡെ ഇന്ത്യൻ മണ്ണിൽ പന്തുതട്ടാനെത്തുമെന്ന് സൂചന. സെപ്റ്റംബർ 30നും ഒക്ടോബർ 6നും ഇടയിലായിരിക്കും ഇന്ത്യ-കാബോ വെർഡെ മത്സരം...

കേരള കോളേജ് സ്പോർട്സ് ലീഗ് – വോളിബോൾ 2026 ന് ഇന്ന് തുടക്കം

കായിക-യുവജനകാര്യ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും ഖേലോ ഇന്ത്യ പദ്ധതിയുമായി കൈകോർത്തുകൊണ്ട് സംഘടിപ്പിക്കുന്ന കേരള കോളേജ് സ്പോർട്സ് ലീഗ് – വോളിബോൾ മത്സരങ്ങൾക്ക് ഇന്ന്...

വിരമിക്കൽ സൂചന നൽകി ക്രിസ്‌റ്റ്യാനോ റൊണാൾഡോ

വിരമിക്കൽ സൂചന നൽകി ക്രിസ്‌റ്റ്യാനോ റൊണാൾഡോ. അടുത്ത വർഷത്തോടെ പ്രഫഷനൽ ഫുട്ബോൾ മതിയാക്കാൻ ആലോചിക്കുന്നതായി പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. വോഗ് മാസികയ്ക്കു...