മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെല്ലാം മാധ്യമ പ്രവര്‍ത്തകരല്ല; ഡല്‍ഹി ഹൈക്കോടതി

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെല്ലാം മാധ്യമ പ്രവര്‍ത്തകരായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി.അനധികൃതമായി നിര്‍മിച്ചുവെന്ന് ആരോപിച്ച്‌ ആരാധനാലയത്തെക്കുറിച്ച്‌ വിഡിയോ ചിത്രീകരിക്കുന്നതിനിടെ രണ്ട് യുട്യൂബര്‍മാര്‍ക്കെതിരെ ആള്‍ക്കൂട്ടാക്രമണം ഉണ്ടായ കേസില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം.യാതൊരു പരിശീലനവുമില്ലാതെയാണ് പലരും മൊബൈലും മൈക്കുമായി മാധ്യമ പ്രവര്‍ത്തകരെന്ന് അവകാശപ്പെട്ട് നടക്കുന്നത്. ഇത്തരക്കാര്‍ക്ക് യഥാര്‍ത്ഥത്തില്‍ മാധ്യമ പരിശീലനമോ ധാര്‍മിക ബോധമോ ഉത്തരവാദിത്തമോ ഉണ്ടാകാറില്ലെന്നും കോടതി നിരീക്ഷിച്ചു. മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കാതെ, നിയന്ത്രിക്കുന്നതിനായി നിയമനിര്‍മാണം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും കോടതി ഓര്‍മിപ്പിച്ചു.

ഇത്തരം സ്വയം പ്രഖ്യാപിത മാധ്യമ പ്രവര്‍ത്തകര്‍ പലപ്പോഴും സമൂഹത്തിന് ആപത്താണ്. ഇത്തരക്കാര്‍ ആളുകളോട് ചോദ്യങ്ങള്‍ ചോദിക്കുന്നത് തെറ്റിദ്ധാരണാജനകമായ കഥകള്‍ സൃഷ്ടിക്കുന്നതിനു കാരണമാകുമെന്ന് കോടതി പറഞ്ഞു. കാര്യങ്ങള്‍ പൂര്‍ണമായി മനസ്സിലാക്കാതെയുള്ള വാര്‍ത്തകളും വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നതും സമൂഹത്തില്‍ വലിയ ഭിന്നതകള്‍ക്കും വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കും കാരണമായേക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.
മാധ്യമസ്വാതന്ത്ര്യം ഒരിക്കലും ഉത്തരവാദിത്തമില്ലാത്ത മാധ്യമപ്രവര്‍ത്തനത്തിനോ, ഭീഷണിപ്പെടുത്തലിനോ, പൊതുസമാധാനം തകര്‍ക്കുന്ന രീതിയിലുള്ള വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനോ ഉള്ള മറയാക്കി മാറ്റരുതെന്നും ഇതിനായി അനുയോജ്യമായ ഒരു നിയന്ത്രണ ചട്ടക്കൂട് രൂപീകരിക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു.

Leave a Reply

spot_img

Related articles

ഇന്ത്യയുടെ 7.8% സാമ്പത്തിക വളർച്ച കൂട്ടായ കഠിനാധ്വാനത്തിന്റെ ഫലം: പ്രധാനമന്ത്രി

ആഗോള പ്രതിസന്ധികൾക്കിടയിലും രാജ്യം കൈവരിച്ച 7.8% സാമ്പത്തിക വളർച്ച കൂട്ടായ കരുത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതിഫലമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇൻസ്റ്റാഗ്രാമിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട്...

ഡൽഹിയിൽ ഇന്ന് സിപിഐയുടെ ‘ബദലാവ് സരൂരി ഹേ’ മാർച്ച്; ഒരു ലക്ഷം പ്രവർത്തകർ അണിനിരക്കും

ഒരു ലക്ഷത്തോളം പ്രവർത്തകരെ അണിനിരത്തി ‍ഡൽഹിയിലെ രാം ലീല മൈതാനിയിൽ ഇന്ന് സിപിഐയുടെ ബദലാവ് സരൂരി ഹെ (മാറ്റം അനിവാര്യം) പ്രതിഷേധം.ഇന്ന് രാവിലെ 11...

ഐഎസ്ആർഒ തലപ്പത്ത് നിർണായക മാറ്റങ്ങൾ; മലയാളിയായ എസ് ആർ ബിജു ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്‍റർ മേധാവി

ഐ എസ് ആർ ഒയുടെ തലപ്പത്ത് സുപ്രധാന മാറ്റങ്ങള്‍.മലയാളിയായ എസ് ആർ ബിജുവിനെ ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി (HSFC) നിയമിച്ചു.ഗഗൻയാൻ പദ്ധതിയുടെ...

700 കോടിയുടെ വ്യാജ യു.എസ് പ്രതിരോധ കരാർ തട്ടിപ്പ്: 3 പ്രതികൾ അറസ്റ്റിൽ, മുഖ്യപ്രതി ഒളിവിൽ

യൂ.എസ് പ്രതിരോധ വകുപ്പിനുവേണ്ടി ഇന്ത്യയിൽ ആയുധം നിർമ്മിക്കാമെന്ന വ്യാജേേന 700 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ വിപിവിവി കമ്പനി ചെയർമാൻ കൊല്ലം കാസൻ...