ചങ്ങനാശേരിയിൽ എസിക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് വേട്ട

ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ എക്സൈസ് നടത്തുന്ന ശക്തമായ പരിശോധനയായ ‘ഓപ്പറേഷൻ തണ്ടറിന്റെ’ ഭാഗമായി ചങ്ങനാശേരിയിൽ വൻ മയക്കുമരുന്ന് വേട്ട.ചങ്ങനാശ്ശേരി സ്‌റ്റേഡിയത്തിനു സമീപത്തെ വാടക വീട്ടിൽ നിന്ന് 0.52 ഗ്രാം എം.ഡി.എം.എയും,11 ഗ്രാം കഞ്ചാവും എക്സൈസ് സംഘം പിടിച്ചെടുത്തു.സംഭവവുമായി ബന്ധപ്പെട്ട് തൃക്കൊടിത്താനം പൊട്ടശേരി സ്വദേശി ജെസ്സിം ജലാൽ , ഭാര്യ ബിസ്‌മിയ കാസിം എന്നിവരെ എക്സൈസ് പിടികൂടി.വീട്ടിലെ എയർ കണ്ടീഷണറിനുള്ളിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെടുത്തത്.ലഹരിമരുന്ന് വിൽപ്പനയെയും ഉപയോഗത്തെയും കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് സംഘത്തിന്റെ മിന്നൽ പരിശോധന.​ചങ്ങനാശേരി എക്സൈസ് സി.ഐ എസ്.ബി. ആദർശിന്റെ നേതൃത്വത്തിൽ . എ.എസ്.ഐമാരായ ഉണ്ണിക്കൃഷ്ണൻ, ബിനോയ് കെ. മാത്യു, എം. നൗഷാദ്, പ്രിവന്റീവ് ഓഫിസർ ടി. സന്തോഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ എ. ഷീബ, നിത്യ വി. മുരളി എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് ലഹരിമരുന്ന് പിടികൂടിയത്.

Leave a Reply

spot_img

Related articles

കോഴിക്കോട് പയ്യാനക്കലില്‍ ജിംനേഷ്യത്തിന്റെ മറവില്‍ ലഹരി കച്ചവടം

കോഴിക്കോട് പയ്യാനക്കലില്‍ ജിംനേഷ്യത്തിന്റെ മറവില്‍ ലഹരി കച്ചവടം.200 ഗ്രാമിലധികം എംഡിഎംഎ പിടികൂടി. സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിലായി.ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി പൊലീസും ഡാന്‍സാഫും നടത്തിയ...

തുറവൂരിൽ എം ഡി എം എയും കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ

ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ചേർത്തല തുറവൂരിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയ്ക്കിടെ എം ഡി എം എയും കഞ്ചാവുമായി യുവാവ് പിടിയിലായി.കൊല്ലം മയ്യനാട്...

പത്തനംതിട്ടയില്‍ 13 കാരിയോട് ക്രൂരതകാട്ടി സഹപാഠികള്‍

പത്തനംതിട്ടയില്‍ 13 കാരിയോട് ക്രൂരതകാട്ടി സഹപാഠികള്‍.ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ചു. സ്കൂളിലെ കൗണ്‍സിലിങ്ങിലാണ് കുട്ടി പീഡനകാര്യം വെളിപ്പെടുത്തിയത്. ഒരു പെണ്‍കുട്ടി ഉള്‍പ്പടെ...

വിദേശ വനിതകളെ എത്തിച്ച് പെൺവാണിഭം; നാലുപേർ അറസ്റ്റിൽ

വാടക അപ്പാർട്ട്‌മെന്റിലെ പെണ്‍വാണിഭ കേന്ദ്രം റെയ്ഡ് ചെയ്‌ത് വിദേശികളായ യുവതികളെയും നടത്തിപ്പുകാരായ രണ്ട് യുവാക്കളെയും തുമ്പ പൊലീസ് അറസ്റ്റുചെയ്‌തു.തായ്‌ലാൻഡ് സ്വദേശികളായ സിറിലക്ക് (42),സുകന്യ കൂൻസ്...