ഉമ്മൻ ചാണ്ടി ഓർമയായിട്ട് മൂന്നു വർഷം

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഓർമയായിട്ട് മൂന്നു വർഷം.പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയില്‍ രാവിലെ 7 മണിക്ക് വിശുദ്ധ കുർബാനയും, തുടർന്ന് അദ്ദേഹത്തിന്റെ കല്ലറയില്‍ പ്രത്യേക ധൂപപ്രാർഥനയും നടക്കും.സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ ആദരങ്ങള്‍ അർപ്പിക്കാനായി പുതുപ്പള്ളിയില്‍ എത്തും.രാവിലെ പുതുപ്പള്ളി പള്ളി അങ്കണത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.ഉച്ചയ്ക്ക് 12 മണിക്ക് മുഖ്യമന്ത്രി വി.ഡി സതീശൻ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പുഷ്പാർച്ചന നടത്തും. പുതുപ്പള്ളിയിലെ വിവിധ കോണ്‍ഗ്രസ് മണ്ഡലം-ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ അനുസ്മരണ യോഗങ്ങളും നടക്കും.

Leave a Reply

spot_img

Related articles

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരി എൽമ അവൈറോ കേരളത്തിൽ

പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരിയും CR7 ബ്രാണ്ടിന്റെ ഡയറക്ടറുമായ എൽമ അവൈറോ കേരളത്തിലെത്തി. കോഴിക്കോട് വിമാനത്താവളത്തിലാണ് എൽമ എത്തിയത്.കേരളത്തിലെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ...

തൂഫാൻ : 3 പുതിയ എൻഡിപിഎസ് കോടതികൾ സ്ഥാപിക്കും

തൂഫാൻ : 3 പുതിയ എൻഡിപിഎസ് കോടതികൾ സ്ഥാപിക്കും.ഇന്നത്തെ മന്ത്രിസഭാ യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചതാണീ കാര്യം.തൂഫാൻ വേട്ടയുടെ...

KSRTC ബസ് തട്ടി ലോറിയുടെ ഗ്ലാസ് പൊട്ടിയതിനെച്ചൊല്ലി റോഡിൽ കൈയ്യാങ്കളി; പിന്നാലെ ഡിപ്പോയിൽ കൂട്ടത്തല്ലും ഒത്തുതീർപ്പും

തിരുവനന്തപുരത്തുനിന്നും പത്തനംതിട്ടയിലേക്ക് വരുകയായിരുന്ന പത്തനംതിട്ട ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസ് കുളക്കട പുത്തുമുക്കിൽവെച്ച് ഗ്യാസ് സിലിണ്ടർ ലോറിയിൽ തട്ടിയതിനെത്തുടർന്നുണ്ടായ തർക്കം റോഡിലെ കൈയ്യാങ്കളിയിലും പിന്നീട് ഡിപ്പോയിലെ...

ചേവായൂരിൽ കാർ മതിലിൽ ഇടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

കോഴിക്കോട്ട് ചേവായൂരിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം .ചേവായൂർ മഠത്തിൽ മുക്ക് സ്വദേശി സുധാകരൻ ആണ് മരിച്ചത് 65...