നിരക്കുവർധന ആവശ്യപ്പെട്ട് ഓണ്‍ലൈൻ ടാക്സി ഡ്രൈവർമാർ 21 മുതല്‍ സമരത്തിലേക്ക്

നിരക്കുവർധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഓണ്‍ലൈൻ ടാക്സി ഡ്രൈവർമാർ 21 മുതല്‍ സമരത്തിലേക്ക് .ഊബർ, ഓല, റാപിഡോ, കേരള സവാരി തുടങ്ങിയ ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളിലെ ഡ്രൈവർമാരാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്.
നിരക്ക് പരിഷ്കരണത്തിനുപുറമെ ഡ്രൈവർമാരുടെ ക്ഷേമം, നിയമവിരുദ്ധ ബൈക്ക് ടാക്സി അവസാനിപ്പിക്കല്‍ ഉള്‍പ്പെടെ 11 ആവശ്യങ്ങളും സമരത്തിന്റെ ഭാഗമായി ഉയർത്തിയിട്ടുണ്ട്. 1000 രൂപയ്ക്ക് ഓട്ടം കിട്ടിയാല്‍ 500 രൂപ കമ്പനി എടുക്കുന്ന സ്ഥിതിയാണെന്ന് ഓള്‍ കേരള ഓണ്‍ലൈൻ ഡ്രൈവേഴ്സ് യൂണിയൻ നേതാക്കള്‍ ആരോപിച്ചു. ഇന്ധനവില വർധനയോടെ ടാക്സി ഓടുന്നത് വലിയ നഷ്ടത്തിലുമാണ്. ഇതിനൊപ്പം ഇരട്ടി കമ്മീഷനും കൂടിയാകുമ്പോള്‍ ജീവിക്കാൻ വഴിയില്ലാത്ത സ്ഥിതിയാണെന്നും അവർ ചൂണ്ടിക്കാട്ടി.

Leave a Reply

spot_img

Related articles

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരി എൽമ അവൈറോ കേരളത്തിൽ

പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരിയും CR7 ബ്രാണ്ടിന്റെ ഡയറക്ടറുമായ എൽമ അവൈറോ കേരളത്തിലെത്തി. കോഴിക്കോട് വിമാനത്താവളത്തിലാണ് എൽമ എത്തിയത്.കേരളത്തിലെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ...

തൂഫാൻ : 3 പുതിയ എൻഡിപിഎസ് കോടതികൾ സ്ഥാപിക്കും

തൂഫാൻ : 3 പുതിയ എൻഡിപിഎസ് കോടതികൾ സ്ഥാപിക്കും.ഇന്നത്തെ മന്ത്രിസഭാ യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചതാണീ കാര്യം.തൂഫാൻ വേട്ടയുടെ...

KSRTC ബസ് തട്ടി ലോറിയുടെ ഗ്ലാസ് പൊട്ടിയതിനെച്ചൊല്ലി റോഡിൽ കൈയ്യാങ്കളി; പിന്നാലെ ഡിപ്പോയിൽ കൂട്ടത്തല്ലും ഒത്തുതീർപ്പും

തിരുവനന്തപുരത്തുനിന്നും പത്തനംതിട്ടയിലേക്ക് വരുകയായിരുന്ന പത്തനംതിട്ട ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസ് കുളക്കട പുത്തുമുക്കിൽവെച്ച് ഗ്യാസ് സിലിണ്ടർ ലോറിയിൽ തട്ടിയതിനെത്തുടർന്നുണ്ടായ തർക്കം റോഡിലെ കൈയ്യാങ്കളിയിലും പിന്നീട് ഡിപ്പോയിലെ...

ചേവായൂരിൽ കാർ മതിലിൽ ഇടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

കോഴിക്കോട്ട് ചേവായൂരിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം .ചേവായൂർ മഠത്തിൽ മുക്ക് സ്വദേശി സുധാകരൻ ആണ് മരിച്ചത് 65...