തുടര്‍ച്ചയായ ഏഴാം ദിവസവും ഇറാനില്‍ യുഎസ് ആക്രമണം

തുടര്‍ച്ചയായ ഏഴാം ദിവസവും ഇറാനില്‍ യുഎസ് ആക്രമണം.തെക്കന്‍ ഇറാനില്‍ പാലങ്ങളും റെയില്‍വെ സ്റ്റേഷനും ഊര്‍ജനിലയങ്ങളും ആക്രമിച്ചതായാണ് റിപ്പോര്‍ട്ട്.ഹോര്‍മോസ്ഗാനില്‍ യുഎസ് ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായും വിവരമുണ്ട്. ബുഷഹെറില്‍ യുഎസ് എംക്യു-9 ഡ്രോണ്‍ വെടിവെച്ചിട്ടതായി ഐആര്‍ജിസി അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ ഇറാനിലും ആക്രമണമുണ്ടായി.അതേസമയം ഹോര്‍മൂസില്‍ തായ് പതാകയുള്ള കപ്പലിന് നേരെ ഇറാനും ആക്രമണം നടത്തി. ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ച നാല് ടാങ്കറുകള്‍ ഐആര്‍ജിസി തടഞ്ഞതായും വിവരമുണ്ട്. അമേരിക്കന്‍ ആക്രമണം യുദ്ധക്കുറ്റമാണെന്ന് ഇറാന്‍ വക്താവ് പറഞ്ഞു. ബഹ്‌റൈനിലും കുവൈത്തിലും ഖത്തറിലും ഇറാന്‍ ആക്രമണമുണ്ടായി. കുവൈറ്റില്‍ ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണത്തില്‍ സൈനികര്‍ക്ക് പരിക്കേറ്റു. വൈദ്യുതി-ജല സംവിധാനങ്ങള്‍ക്ക് നാശനഷ്ടമുണ്ടായതായും വിവരമുണ്ട്. ഹോര്‍മൂസിന്റെ ഒമാന്‍ തീരത്തിനടുത്തെ ബദല്‍ പാതയിലൂടെ കപ്പലുകള്‍ യുഎസ് സംരക്ഷണയില്‍ കടന്നു പോകുന്നതായി സെറ്റ്‌കോം അറിയിച്ചിട്ടുണ്ട്.

Leave a Reply

spot_img

Related articles

അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം കൂടുതല്‍ രൂക്ഷമാകുന്നു

പശ്ചിമേഷ്യയെ വീണ്ടും കടുത്ത യുദ്ധഭീതിയിലാഴ്ത്തിക്കൊണ്ട് അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം കൂടുതല്‍ രൂക്ഷമാകുന്നു.തുടർച്ചയായ അഞ്ചാം ദിവസവും ഇറാന്റെ തന്ത്രപ്രധാന നഗരങ്ങളെയും തുറമുഖങ്ങളെയും ലക്ഷ്യമിട്ട്...

അനില്‍ മേനോന്‍ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര ആരംഭിച്ചു

അനില്‍ മേനോന്‍ അന്താരാഷ്‌ട്ര ബഹിരാകാശ നിലയിലേക്കുള്ള യാത്ര ആരംഭിച്ചു.അനില്‍ മേനോന്‍ ഉള്‍പ്പെടുന്ന സൊയൂസ് എംഎസ്-29 ദൗത്യം കസാഖിസ്ഥാനിലെ ബൈക്കനൂര്‍ കോസ്‌മോഡ്രോമില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചു.റഷ്യന്‍...

ന്യൂയോർക്കിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യൻ വിദ്യാർത്ഥിനി മരിച്ചു

ന്യൂയോർക്കിലുണ്ടായ വാഹനാപകടത്തില്‍ 25 വയസുകാരിയായ ഇന്ത്യൻ വിദ്യാർത്ഥിനി മരിച്ചു.സുഹൃത്തുക്കള്‍ക്കൊപ്പം ക്ഷേത്രത്തിലേക്ക് പോകുംവഴിയാണ് പ്രസന്നയ്ക്ക് അപകടം സംഭവിച്ചതെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. ഇവർ സഞ്ചരിച്ചിരുന്ന കാർ ട്രാഫിക്...

അന്തരിച്ച ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ സംസ്കാരച്ചടങ്ങുകള്‍ ഇന്ന് നടക്കും

അന്തരിച്ച ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ സംസ്കാരച്ചടങ്ങുകള്‍ ഇന്ന് ഇറാനിലെ മഷ്ഹദില്‍ നടക്കും.ഫെബ്രുവരി 28-ന് യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ...