ഉമ്മൻചാണ്ടി സാര്‍ ഇരുന്ന കസേര, അദ്ദേഹത്തെപ്പോലെ ആകാൻ ശ്രമിക്കുന്നുവെന്ന് വി ഡി സതീശൻ

“ഉമ്മൻ ചാണ്ടി സാർ ഇരുന്ന അതേ കസേരയില്‍ ഇരിക്കുമ്പോള്‍, അദ്ദേഹത്തെപ്പോലെ ആകാനാണ് ഞാൻ ശ്രമിക്കുന്നത്. അവസാന ആശ്രയമായി നമ്മെ തേടിയെത്തുന്നവർക്ക് മുന്നില്‍ അവരുടെ ‘ഉമ്മൻ ചാണ്ടി’യാകുക എന്നത് കാലം ആവശ്യപ്പെടുന്ന ഒന്നാണ്,”- മുഖ്യമന്ത്രി വി.ഡി. സതീശൻ.മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ 3 -ാം ചരമ വാർഷിക ദിനത്തിൽ തൻ്റെ ഫേസ്ബുക്ക് പേജിലാണ് മുഖ്യമന്ത്രി വി ഡി സതീശൻ ഇപ്രകാരം കുറിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം :

ഉമ്മന്‍ ചാണ്ടിയെന്ന ജനനായകന്‍ യാത്രയായിട്ട് മൂന്ന് വർഷം. ആള്‍ക്കൂട്ടത്തെ ആഘോഷമാക്കിയ ഉമ്മന്‍ ചാണ്ടി, അതേ ആള്‍ക്കൂട്ടത്തെ കണ്ണീരണിയിച്ച് മടങ്ങി. മൂന്ന് വർഷം മുൻപ് പുതുപ്പള്ളി ഹൗസില്‍ നിന്ന് ദര്‍ബാര്‍ ഹാളും ഇന്ദിരാഭവനും കടന്ന് ഉമ്മന്‍ ചാണ്ടി സാർ തിരുവനന്തപുരത്ത് നിന്നും പുതുപ്പള്ളിയിലേക്ക് മടങ്ങി. ജനലക്ഷങ്ങളുടെ സങ്കടക്കടൽ പിന്നിട്ട് ഞാനും സഹപ്രവർത്തകർക്കൊപ്പം അദ്ദേഹത്തെ അനുഗമിച്ചു.ഏത് പ്രതിസന്ധിയിലും ഉമ്മൻ ചാണ്ടി എന്നൊരാൾ ഫോണിൻ്റെ അല്ലെങ്കിൽ ഒരു നിവേദനത്തിൻ്റെ മറുതലയ്ക്കൽ ഉണ്ടെന്നത് ലോകത്ത് ആകമാനമുള്ള മലയാളികളുടെ സ്വകാര്യ അഹങ്കാരമായിരുന്നു. ഉമ്മൻ ചാണ്ടിയാകുക എന്നത് ആർക്കും സാധിക്കില്ല. പക്ഷെ സാധാരണക്കാരെ ചേർത്ത് പിടിക്കുകയെന്നത് ഓരോ പൊതുപ്രവര്ത്തകന്റെയും ചുമതലയാണെന്നാണ് ഉമ്മൻ ചാണ്ടി സാർ നമ്മളെ പഠിപ്പിച്ചത്.ഉമ്മൻ ചാണ്ടി ഇരുന്ന അതേ കസരയിൽ ഇരിക്കുമ്പോൾ അദ്ദേഹത്തെ പോലെ ആകാനാണ് ശ്രമിക്കുന്നത്. അവസാന ആശ്രയമായി തേടിയെത്തുന്നവർക്ക് മുന്നിൽ അവരുടെ ഉമ്മൻ ചാണ്ടിയാകുകയെന്നത് കാലം ആവശ്യപ്പെടുന്നതാണ്. ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.

Leave a Reply

spot_img

Related articles

മാണി സി. കാപ്പന്റെ രാജി ആവശ്യപ്പെട്ട് ഷോൺ ജോർജ്

മാണി സി. കാപ്പന്റെ രാജി ആവശ്യപ്പെട്ട് ഷോൺ ജോർജ്ചെക്ക് കേസിൽ ശിക്ഷിക്കപ്പെട്ട സാഹചര്യത്തിൽ മാണി സി. കാപ്പൻ എം.എൽ.എ സ്ഥാനത്തുനിന്ന് ഉടൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട്...

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരി എൽമ അവൈറോ കേരളത്തിൽ

പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരിയും CR7 ബ്രാണ്ടിന്റെ ഡയറക്ടറുമായ എൽമ അവൈറോ കേരളത്തിലെത്തി. കോഴിക്കോട് വിമാനത്താവളത്തിലാണ് എൽമ എത്തിയത്.കേരളത്തിലെത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ...

തൂഫാൻ : 3 പുതിയ എൻഡിപിഎസ് കോടതികൾ സ്ഥാപിക്കും

തൂഫാൻ : 3 പുതിയ എൻഡിപിഎസ് കോടതികൾ സ്ഥാപിക്കും.ഇന്നത്തെ മന്ത്രിസഭാ യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചതാണീ കാര്യം.തൂഫാൻ വേട്ടയുടെ...

KSRTC ബസ് തട്ടി ലോറിയുടെ ഗ്ലാസ് പൊട്ടിയതിനെച്ചൊല്ലി റോഡിൽ കൈയ്യാങ്കളി; പിന്നാലെ ഡിപ്പോയിൽ കൂട്ടത്തല്ലും ഒത്തുതീർപ്പും

തിരുവനന്തപുരത്തുനിന്നും പത്തനംതിട്ടയിലേക്ക് വരുകയായിരുന്ന പത്തനംതിട്ട ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസ് കുളക്കട പുത്തുമുക്കിൽവെച്ച് ഗ്യാസ് സിലിണ്ടർ ലോറിയിൽ തട്ടിയതിനെത്തുടർന്നുണ്ടായ തർക്കം റോഡിലെ കൈയ്യാങ്കളിയിലും പിന്നീട് ഡിപ്പോയിലെ...