കാസർകോട് മിംസ് ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് മൂന്ന് കാറുകൾ തകർന്നു

കാസർകോട് ചെർക്കളയിലുള്ള ആസ്റ്റർ മിംസ് ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് നിർത്തിയിട്ടിരുന്ന മൂന്ന് കാറുകൾ തകർന്നു. തുടർച്ചയായി പെയ്യുന്ന കനത്ത മഴയെത്തുടർന്ന് മണ്ണ് കുതിർന്നതാണ് കൂറ്റൻ മതിൽ ഇടിഞ്ഞു വീഴാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.ആശുപത്രി വളപ്പിലെ പാർക്കിംഗ് ഏരിയയ്ക്ക് സമീപമുള്ള സുരക്ഷാ മതിലാണ് പെട്ടെന്ന് താഴേക്ക് പതിച്ചത്. അപകടസമയത്ത് വാഹനങ്ങളിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവാകുകയായിരുന്നു.മതിലിന്റെ ബാക്കി ഭാഗങ്ങൾ അപകടാവസ്ഥയിലാണോ എന്ന് പരിശോധിക്കുന്നതിനായി അധികൃതർ നടപടി ആരംഭിച്ചിട്ടുണ്ട്. അടിയന്തര സുരക്ഷാ പരിശോധന പൂർത്തിയാകുന്നതുവരെ പാർക്കിംഗ് ഏരിയയുടെ ഈ ഭാഗത്തേക്ക് പ്രവേശനം വിലക്കി.

Leave a Reply

spot_img

Related articles

43 വർഷമായി വാർഷിക പരിശോധന നടന്നില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്; ഗുരുവായൂർ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്മയെന്ന് ഹൈക്കോടതി.ഓൺലൈൻ വഴിപാടുകളുടെയും ഡിജിറ്റൽ പണമിടപാടുകളുടെയും കാര്യത്തിലാണ് കോടതിയുടെ രൂക്ഷ വിമർശനം ഉന്നയിച്ചത്.ആവശ്യമായ വിവരങ്ങൾ ദേവസ്വം അധികൃതർ കൈമാറിയില്ലെന്ന്...

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വര മരണം

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വര മരണം. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിജുവാണ് മരിച്ചത്.അമീബിക് മസ്തിഷ്കജ്വര ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം.പനിയെ...

അസമില്‍ പ്രളയക്കെടുതിയില്‍ വൻ നാശനഷ്ടം

അസമില്‍ മഴയ്ക്ക് ശമനമുണ്ടെങ്കിലും പ്രളയക്കെടുതിയില്‍ വൻ നാശനഷ്ടം .കഴിഞ്ഞ 24 മണിക്കൂറിനിടെ ചരായ്‌ദേവ് ജില്ലയില്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങി രണ്ടുപേർ കൂടി മരിച്ചതോടെ ഈ വർഷത്തെ...

തിരുവനന്തപുരത്ത് വാഹനാപകടം: ജനം ടി.വി. ക്യാമറാമാൻ അഭിജിത്ത് ശ്രീകുമാർ അന്തരിച്ചു

ജനം ടി.വി. തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാൻ അഭിജിത്ത് ശ്രീകുമാർ (26) വാഹനാപകടത്തിൽ അന്തരിച്ചു. ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെ തിരുവനന്തപുരം ഈഞ്ചയ്ക്കൽ ബൈപ്പാസിന്...