തിരുവനന്തപുരത്ത് വാഹനാപകടം: ജനം ടി.വി. ക്യാമറാമാൻ അഭിജിത്ത് ശ്രീകുമാർ അന്തരിച്ചു

ജനം ടി.വി. തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാൻ അഭിജിത്ത് ശ്രീകുമാർ (26) വാഹനാപകടത്തിൽ അന്തരിച്ചു. ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെ തിരുവനന്തപുരം ഈഞ്ചയ്ക്കൽ ബൈപ്പാസിന് സമീപം വെച്ചായിരുന്നു അപകടം.
പാറശ്ശാല സ്വദേശിയായ അഭിജിത്ത് സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഭിജിത്തിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കഴിഞ്ഞ കുറച്ചു നാളുകളായി ജനം ടി.വി. തിരുവനന്തപുരം ബ്യൂറോയിൽ ക്യാമറാമാനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. പാറശ്ശാല സ്വദേശിയായ ശ്രീകുമാറിന്റെയും (പരേതൻ) ബീനയുടെയും മകനാണ്. സഹോദരൻ: അഭിരാം.
മാധ്യമരംഗത്തെ സഹപ്രവർത്തകരും ജനപ്രതിനിധികളും വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്‌കാരം പാറശ്ശാലയിലെ വീട്ടുവളപ്പിൽ നടക്കും.

Leave a Reply

spot_img

Related articles

ചേരാനല്ലൂർ അപകടം; ജയബാലകൃഷ്ണൻ്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വീട്ടിലെത്തി

17 കാരൻ ഓടിച്ച ബെൻസ് ഇടിച്ച് ചേരാനല്ലൂരിൽ കൊല്ലപ്പെട്ട ജയബാലകൃഷ്ണൻ്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ വീട്ടിലെത്തി .കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മുഖ്യമന്ത്രി,...

സ്‌കൂൾ വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ച 21 ഡ്രൈവർമാർ പിടിയിൽ

സ്കൂൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നടത്തിയ പ്രത്യേക സ്‌കൂൾ വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനം ഓടിച്ച 21 ഡ്രൈവർമാർ പിടിയിലായി .ഇന്ന്...

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ

ശബരിമല മിൽമ നെയ്യ് ക്രമക്കേടിൽ ഒരാൾ കൂടി അറസ്റ്റിൽ. നെയ്യ് സ്റ്റോർ സൂപ്രണ്ടിൻ്റെ ഓഫീസിലെ ജീവനക്കാരനായ ജയലാൽ ആണ് അറസ്റ്റിലായത്.ദേവസ്വംബോർഡിലെ പഞ്ചവാദ്യം ജീവനക്കാരനുമാണ് ഇയാൾ.മിൽമ...

ശിശുമരണങ്ങൾ ഒഴിവാക്കാൻ ആരോഗ്യവകുപ്പിന്റെ ഇടപെടൽ: സ്ഥിതി വിലയിരുത്താൻ കെ.മുരളീധരൻ നാളെ അട്ടപ്പാടിയിലെത്തും

അട്ടപ്പാടിയിലെ ശിശുമരണങ്ങളുടെ പശ്ചാത്തലത്തിൽ ആരോഗ്യസംവിധാനങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനും അടിയന്തര ഇടപെടലുകൾ ഉറപ്പാക്കുന്നതിനുമായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ നാളെ (31) അട്ടപ്പാടിയിലെത്തും. രാവിലെ 9.30ന്...