വയനാട് അമ്പലവയല്‍ പൊന്മുടികോട്ട മലമുകളില്‍ കുടുങ്ങിയ യുവാക്കളെ രക്ഷപ്പെടുത്തി .കല്ലൂർ സ്വദേശികളായ മുബഷിർ, മുഹമ്മദ് മുൻദീർ എന്നിവരാണ് മലമുകളില്‍ കുടുങ്ങിയത്.രക്ഷാദൗത്യം നടന്നത് ഇന്നലെ രാത്രിയിലാണ്. മലമുകളിലേക്ക് പോയ യുവാക്കള്‍ക്ക് ഇരുട്ട് വീണതോടെ വഴിതെറ്റുകയും തുടർന്ന് ഫയർഫോഴ്സിനെ വിവരമറിയിക്കുകയുമായിരുന്നു. ബത്തേരി ഫയർഫോഴ്സും അമ്പലവയല്‍ പൊലീസും നാട്ടുകാരും സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്. രണ്ടര മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവില്‍ ആണ് യുവാക്കളെ കണ്ടെത്തിയത്.

