പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു

രാജ്യത്തെ മത്സരപരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും തടയുന്നത് ലക്ഷ്യമിട്ടുള്ള ‘പൊതുപരീക്ഷാ (അന്യായ മാർഗ്ഗങ്ങൾ തടയൽ) ഭേദഗതി ബിൽ, 2026’ ലോക്‌സഭയിൽ അവതരിപ്പിച്ചു. സഭയിൽ പ്രതിപക്ഷ ബഹളവും പ്രതിഷേധവും തുടരുന്നതിനിടയിലാണ് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് ബിൽ സഭയുടെ മേശപ്പുറത്തുവെച്ചത്. ഉച്ചവരെ ഇരുസഭകളും ബഹളത്തെ തുടർന്ന് നിർത്തിവച്ചു.പരീക്ഷാ തട്ടിപ്പ് നടത്തുന്ന ക്രിമിനൽ സംഘങ്ങൾക്കും ശൃംഖലകൾക്കും കുറഞ്ഞത് 7 വർഷം മുതൽ 10 വർഷം വരെ തടവും 10 കോടി രൂപ വരെ പിഴയും ചുമത്താൻ ബിൽ നിർദേശിക്കുന്നു. വ്യക്തിഗത ക്രമക്കേടുകളിൽ കുറഞ്ഞ ശിക്ഷ 5 വർഷ തടവായും, പരമാവധി ശിക്ഷ 10 വർഷ തടവായും ഉയർത്തി. പിഴത്തുക 50 ലക്ഷം രൂപ വരെയാകും. പരീക്ഷാ നടത്തിപ്പിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കോ സർവീസ് പ്രൊവൈഡർമാർക്കോ 5 കോടി രൂപ വരെ പിഴയും 8 വർഷത്തേക്ക് വിലക്കും നിർദേശിക്കുന്നു.കേസ് അന്വേഷണങ്ങൾ 60 ദിവസത്തിനുള്ളിൽ പൂർത്തിയാക്കണം.കേസുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക ഫാസ്റ്റ് ട്രാക്ക് സെഷൻസ് കോടതികൾ സ്ഥാപിക്കും. കുറ്റപത്രം സമർപ്പിച്ച് 3 മാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കണം.അപ്പീലുകളിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് 3 മാസത്തിനകം തീർപ്പുണ്ടാക്കണം.വിവിധ രാഷ്ട്രീയ വിഷയങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷം സഭയുടെ നടുക്കളത്തിൽ ഇറങ്ങി പ്രതിഷേധിച്ച പശ്ചാത്തലത്തിലാണ് ബിൽ അവതരിപ്പിച്ചത്. അന്വേഷണം വേഗത്തിലാക്കാനും സുതാര്യത ഉറപ്പുവരുത്താനും പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.

Leave a Reply

spot_img

Related articles

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി. വിമാനത്താവളത്തിൽ അദ്ദേഹത്തിന് പരമ്പരാഗത നൃത്തങ്ങളടക്കം ഉൾപ്പെടുത്തി ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. വാണിജ്യ സഹമന്ത്രി...

ഡൽഹിയിൽ മണിപ്പൂരി സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ

ഡൽഹിയിൽ വീടിനുപുറത്ത് ബഹളുണ്ടാക്കിയത് ചോദ്യം ചെയ്ത മണിപ്പൂർ സ്വദേശിയായ സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ.ന്യൂഡൽഹിയിലെ കിലോകാരി ഗ്രാമത്തിൽ വീടിനുപുറത്ത് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത...

ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക്; വേദി ഗുജറാത്തിലെ സ്റ്റാച്യൂ ഓഫ് യൂണിറ്റി

72 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു. ഗുജറാത്തിലെ കേവാഡിയയിലുള്ള (ഏകതാ നഗർ) 'സ്റ്റാച്യൂ ഓഫ് യൂണിറ്റി'യാണ്...

ഡല്‍ഹി ജന്തർമന്ദിറില്‍ നടന്ന സമരത്തിനിടെ വിദ്യാർഥിയുടെ പിതാവിനെ മർദിച്ച സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് സിജെപി നേതാക്കളുടെ പ്രതിഷേധ മാർച്ച്‌

ഡല്‍ഹി ജന്തർമന്ദിറില്‍ നടന്ന സമരത്തിനിടെ വിദ്യാർഥിയുടെ പിതാവിനെ ക്രൂരമായി മർദിച്ച സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് പാർലമെന്റ് സ്ട്രീറ്റ് പൊലിസ് സ്റ്റേഷനിലേക്ക് സിജെപി നേതാക്കളുടെ...