കുമരകം ബോട്ട് ദുരന്തത്തിന്റെ 24-ാം സ്മരണ ദിനം ഇന്ന്

കുമരകം ബോട്ട് ദുരന്തത്തിന്റെ 24-ാം സ്മരണ ദിനം ഇന്ന്.2002 ജൂലൈ 27 ന് ആണ് വേമ്പനാട്ടു കായലിന്റെ ആഴങ്ങളിൽ അനേകം കുടുംബങ്ങളുടെ സ്വപ്നങ്ങൾ ഹോമിക്കപ്പെട്ട നടുക്കുന്ന ദുരന്തമുണ്ടായത്. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ എ29 യാത്രാബോട്ട് മുങ്ങി പിഎസ്‌സി പരീക്ഷ എഴുതാൻ പോയ ഉദ്യോഗാർത്ഥികളും തൊഴിലാളികളും ഒരു കുഞ്ഞും ഉൾപ്പെടെ 29 പേരാണ് അന്ന് മരണപ്പെട്ടത്.മുഹമ്മയിൽ നിന്ന് കുമരകത്തേക്ക് വരികയായിരുന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. അനുവദനീയമായതിലും കൂടുതൽ ആളുകളെ കയറ്റിയതും ബോട്ടിന്റെ ജീർണ്ണാവസ്ഥയുമാണ് പെട്ടെന്നുള്ള അപകടത്തിന് കാരണമായതെന്നായിരുന്നു കണ്ടെത്താൽ. കായലിൽ വെച്ച് ബോട്ടിന്റെ അടിത്തട്ട് തുളഞ്ഞു വെള്ളം കയറിയതോടെ നിയന്ത്രണം നഷ്ടപ്പെട്ട് തലകീഴായി മറിയുകയായിരുന്നു.അപകടം നടന്നയുടൻ പ്രദേശവാസികളും നാട്ടുകാരായ മത്സ്യത്തൊഴിലാളികളും ചേർന്നാണ് പ്രാഥമിക രക്ഷാപ്രവർത്തനം ആരംഭിച്ചത്. പിന്നീട് പോലീസും ഫയർഫോഴ്‌സും നാവികസേനയുടെ മുങ്ങൽ വിദഗ്ധരും എത്തി തിരച്ചിൽ ശക്തമാക്കി.എന്നാൽ കായലിലെ ശക്തമായ അടിയൊഴുക്കും ആഴവും രക്ഷാപ്രവർത്തനത്തെ വൻതോതിൽ തടസ്സപ്പെടുത്തിയിരുന്നു.

Leave a Reply

spot_img

Related articles

മാസപ്പടി കേസില്‍ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ എം എ ബേബി

മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി.കഥകള്‍ മെനയുന്നതില്‍ മികച്ച...

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു.പുതുക്കിയ നിരക്കുകള്‍ ഇന്നലെ പ്രാബല്യത്തില്‍ വന്നു.2 ഇഡ്ഡലി...

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: ദുരൂഹതയില്ലെന്ന് പോലീസ്; കീടനാശിനി ഉള്ളിൽ ചെന്നതെന്ന് പ്രാഥമിക നിഗമനം

ഇടുക്കി അടിമാലിയിൽ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അടിമാലി...

ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കൊടുംചൂട് ശക്തമായി തുടരുന്നതിനിടയിൽ ആശ്വാസമായി മഴയെത്തുന്നു. തെക്കൻ, മധ്യകേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ...