ഡൽഹിയിൽ വിദ്യാർഥികൾ നടത്തിയ ‘പാറ്റ’ പ്രതിഷേധത്തിനെതിരെ വിദ്വേഷ പരാമർശം നടത്തിയ സംഭവത്തിൽ ആർ.എസ്.എസ് സഹയാത്രികനും നിരീക്ഷകനുമായ ടി.ജി. മോഹൻദാസിനെതിരെ തിരുവനന്തപുരം സൈബർ പോലീസ് കേസെടുത്തു.പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികളെയും, സമൂഹത്തെ അധിക്ഷേപകരമായും ചിത്രീകരിച്ച് പ്രചാരണം നടത്തിയെന്ന പരാതിയിലാണ് പോലീസ് നടപടി.കേസുമായി ബന്ധപ്പെട്ട് ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചുവരികയാണെന്നു സൈബർ പോലീസ് അറിയിച്ചു.

