ഹോക്കി ദേശീയ പുരുഷ, വനിതാ ടീമിന്റെ ജഴ്‌സി നിറം കാവിയാക്കിയതിൽ വിശദീകരണവുമായി ഹോക്കി ഇന്ത്യ

ഹോക്കി ദേശീയ പുരുഷ, വനിതാ ടീമിന്റെ ജഴ്‌സി നിറം കാവിയാക്കിയതിൽ വിശദീകരണവുമായി ഹോക്കി ഇന്ത്യ. നെതർലാൻഡ്‌സിലും ബെല്‍ജിയത്തിലും നടക്കുന്ന ഇന്റർനാഷണല്‍ ഹോക്കി ഫെഡറേഷൻ (എഫ്‌ഐഎച്ച്‌) 2026 ലോകകപ്പിന് മുന്നോടിയായിയാണ് പരമ്പരാഗത നീല ജഴ്‌സിയില്‍ നിന്ന് കാവി നിറത്തിലേക്ക് മാറിയിരിക്കുന്നത്.മുൻ പുരുഷ ടീം നായകൻ വിരേൻ രാസ്ക്യുൻഹയടക്കം ഇതിൽ വിമർശനവുമായി രംഗത്തെത്തി.അതേ സമയം യൂണിഫോമിന്റെ നിറം മാറ്റാനുള്ള തീരുമാനം സപ്പോർട്ട് സ്റ്റാഫില്‍ നിന്നും കളിക്കാരില്‍ നിന്നുമുള്ള ശുപാർശകളുടെയും അവരുമായുള്ള വിശദമായ കൂടിയാലോചനകളുടെയും അടിസ്ഥാനത്തിലാണ് എടുത്തത് എന്നാണ് വിശദീകരണം . സാങ്കേതിക കാര്യങ്ങള്‍ക്കാണ് പ്രഥമ പരിഗണന നല്‍കിയത്. നീല പ്ലേയിംഗ് യൂണിഫോം നീല സിന്തറ്റിക് പ്ലേയിംഗ് പ്രതലവുമായി കലർന്നുപോകുന്നതായി ശ്രദ്ധയിപ്പെട്ടു. ഇത് അന്താരാഷ്ട്ര ഹോക്കി പിച്ചുകളുടെ സ്റ്റാൻഡേർഡ് നിറമാണ്. ഈ സമാനത കളിക്കളത്തില്‍ കളിക്കാരുടെ വ്യക്തതയെയും ദൃശ്യപരതയെയും ബാധിച്ചു എന്നും വിശദീകരണത്തിൽ പറയുന്നു.സാങ്കേതിക കാര്യങ്ങള്‍ക്ക് പുറമേ, ധൈര്യം, ത്യാഗം, ദേശീയ അഭിമാനം എന്നിവയെ പ്രതീകപ്പെടുത്തുന്ന നമ്മുടെ ദേശീയ പതാകയുടെ നിറങ്ങളില്‍ ഒന്നായി കുങ്കുമത്തിന് ആഴത്തിലുള്ള പ്രാധാന്യമുണ്ട്.പരിശീലകരില്‍ നിന്നും കളിക്കാരില്‍ നിന്നും ലഭിച്ച സാങ്കേതിക പ്രതികരണങ്ങളും നമ്മുടെ ദേശീയ പതാകയുടെ ഭാഗമായിരിക്കുന്ന നിറവുമായി ബന്ധപ്പെട്ട പ്രതീകാത്മക മൂല്യവും പരിഗണിച്ച ശേഷമാണ് ഇപ്പോഴത്തെ കുങ്കുമ നിറത്തിലേയ്ക്കുള്ള മാറ്റം നടപ്പിലാക്കിയത്.’- എന്നാണ് ഹോക്കി ഇന്ത്യയുടെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നത്.

Leave a Reply

spot_img

Related articles

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി. വിമാനത്താവളത്തിൽ അദ്ദേഹത്തിന് പരമ്പരാഗത നൃത്തങ്ങളടക്കം ഉൾപ്പെടുത്തി ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. വാണിജ്യ സഹമന്ത്രി...

ഡൽഹിയിൽ മണിപ്പൂരി സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ

ഡൽഹിയിൽ വീടിനുപുറത്ത് ബഹളുണ്ടാക്കിയത് ചോദ്യം ചെയ്ത മണിപ്പൂർ സ്വദേശിയായ സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ.ന്യൂഡൽഹിയിലെ കിലോകാരി ഗ്രാമത്തിൽ വീടിനുപുറത്ത് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത...

ചരിത്രത്തിലാദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക്; വേദി ഗുജറാത്തിലെ സ്റ്റാച്യൂ ഓഫ് യൂണിറ്റി

72 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക് മാറ്റുന്നു. ഗുജറാത്തിലെ കേവാഡിയയിലുള്ള (ഏകതാ നഗർ) 'സ്റ്റാച്യൂ ഓഫ് യൂണിറ്റി'യാണ്...

ഡല്‍ഹി ജന്തർമന്ദിറില്‍ നടന്ന സമരത്തിനിടെ വിദ്യാർഥിയുടെ പിതാവിനെ മർദിച്ച സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് സിജെപി നേതാക്കളുടെ പ്രതിഷേധ മാർച്ച്‌

ഡല്‍ഹി ജന്തർമന്ദിറില്‍ നടന്ന സമരത്തിനിടെ വിദ്യാർഥിയുടെ പിതാവിനെ ക്രൂരമായി മർദിച്ച സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് പാർലമെന്റ് സ്ട്രീറ്റ് പൊലിസ് സ്റ്റേഷനിലേക്ക് സിജെപി നേതാക്കളുടെ...