സംസ്ഥാനത്തെ ബോർഡ്-കോർപറേഷൻ പദവികളുടെ വിഭജനത്തിനായി ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകള്‍ നടത്താൻ യുഡിഎഫ് യോഗത്തില്‍ തീരുമാനം.ഓരോ പാർട്ടികള്‍ക്കുമുള്ള ബോർഡ്-കോർപറേഷൻ സ്ഥാനങ്ങളില്‍ ചർച്ചകളിലൂടെ വേഗത്തില്‍ ധാരണയിലെത്തും. പുതിയ സർക്കാർ അധികാരമേറ്റ ശേഷമുള്ള ആദ്യ യുഡിഎഫ് മുന്നണി യോഗത്തിലാണ് നിർണായകമായ തീരുമാനം.വിവിധ ബോർഡുകള്‍, കോർപറേഷനുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയിലെ സ്ഥാനമാനങ്ങള്‍ സംബന്ധിച്ച് ഘടകകക്ഷികള്‍ക്ക് അവകാശവാദങ്ങളുണ്ട്. ഇതിന് പരിഹാരമെന്നോണം കോണ്‍ഗ്രസ് നേതൃത്വം മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ്, സിഎംപി തുടങ്ങി എല്ലാ ഘടകകക്ഷികളുമായും പ്രത്യേകം ഉഭയകക്ഷി ചർച്ചകള്‍ നടത്തും. വരുന്ന 10 ദിവസത്തിനുള്ളില്‍ ഈ ചർച്ചകള്‍ പൂർത്തിയാക്കി സ്ഥാനം വീതംവെക്കല്‍ അന്തിമമാക്കാനാണ് മുന്നണി ലക്ഷ്യമിടുന്നത്.

