കശുവണ്ടി അഴിമതിക്കേസ്: കെ.എ. രതീഷ് ഖാദി ബോർഡ് സെക്രട്ടറി സ്ഥാനം രാജി വച്ചു, റൂട്രോണിക്സ് എംഡി പദവിയും നഷ്ടമാകും

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ ആരോപണവിധേയനായ കെ.എ. രതീഷ് ഖാദി ബോർഡ് സെക്രട്ടറി സ്ഥാനം രാജിവച്ചതിന് പുറമെ റൂട്രോണിക്സ് എം.ഡി സ്ഥാനവും നഷ്ടമാകും.കേസിൽ പ്രോസിക്യൂഷൻ നേരിടുന്ന ഉദ്യോഗസ്ഥൻ ഉന്നത തസ്തികകളിൽ തുടരുന്നതിനെതിരെ ഹൈക്കോടതിയിൽനിന്ന് കടുത്ത വിമർശനമുയർന്നതിനെ തുടർന്നാണ്, പദവികളിൽനിന്ന് രാജിവെച്ചൊഴിയാൻ മുഖ്യമന്ത്രി നിർദേശം നൽകിയത്.കേരള കശുവണ്ടി വികസന കോർപ്പറേഷന്റെ മുൻ മാനേജിങ് ഡയറക്ടറായിരുന്ന കെ.എ. രതീഷിനെതിരെ അസംസ്കൃത കശുവണ്ടി ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട കോടികളുടെ സാമ്പത്തിക ക്രമക്കേടിലാണ് കേസ് നിലനിൽക്കുന്നത്. കേസിൽ രതീഷിനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകിയിരുന്നു. കൂടാതെ പ്രതികൾക്കെതിരെ അഴിമതി നിരോധന നിയമപ്രകാരമുള്ള (PC Act) കുറ്റങ്ങൾ കൂടി ചുമത്തി സി.ബി.ഐ തിരുവനന്തപുരം സി.ജെ.എം കോടതിയിൽ അനുബന്ധ കുറ്റപത്രവും സമർപ്പിച്ചിട്ടുണ്ട്.ഗുരുതരമായ അഴിമതി ആരോപണങ്ങളും പ്രോസിക്യൂഷൻ അനുമതിയും നേരിടുന്ന വ്യക്തിയെ ഖാദി ബോർഡ് സെക്രട്ടറി, റൂട്രോണിക്സ് എം.ഡി, ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡ് സി.ഇ.ഒ തുടങ്ങിയ സുപ്രധാന ചുമതലകളിൽ തുടരാൻ അനുവദിച്ചത് എങ്ങനെയെന്ന് ഹൈക്കോടതി ആശ്ചര്യം പ്രകടിപ്പിച്ചിരുന്നു. കോടതിയുടെ പരസ്യമായ അതൃപ്തിയെത്തുടർന്നാണ് ഭരണനേതൃത്വം അടിയന്തര നടപടിയിലേക്ക് കടന്നത്.

Leave a Reply

spot_img

Related articles

തെരുവില്‍ നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നവ‍ർക്കെതിരെ കർശന നടപടി

തെരുവുനായ നിയന്ത്രണത്തിന് അടിയന്തര നടപടികള്‍ നി‍ർദേശിച്ച്‌ തദ്ദേശസ്ഥാപനങ്ങള്‍ക്ക് സ‍ർക്കാരിന്‍റെ സർക്കുലർ.ഷെല്‍ട്ടർ ഹോമുകള്‍ വേഗത്തില്‍ തയ്യാറാക്കണമെന്നും നായ്ക്കളെ പിടികൂടാൻ പ്രത്യേക ഡ്രൈവ് നടത്തണമെന്നുമാണ് നി‍ർദേശം.തെരുവുനായശല്യത്തിന് പരിഹാരം...

ആലപ്പുഴയിൽ പട്ടാപ്പകൽ കണ്ണിൽ മുളക് പൊടിയെറിഞ്ഞ് 15 പവൻ കവർന്നു

വീട് വാടകയ്ക്കെടുക്കാനെന്ന വ്യാജേനയെത്തി ദമ്പതികളുടെ കണ്ണിൽ മുളക് പൊടി എറിഞ്ഞ് 15 പവൻ സ്വർണാഭരണങ്ങൾ കവർന്നു.കൈതവന കണിയാംകുളം അപർണയിൽ സുദർശനന്റെ വീട്ടിൽ നിന്നാണ് സ്വർണാഭരണങ്ങൾ...

സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ച് കേരളം; കഞ്ചിക്കോട് കോച്ച് ഫാക്ടറിയും പരിഗണനയിലില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി

കേരളം ഏറെ വിവാദങ്ങൾക്ക് വഴിവെച്ച കെ-റെയിൽ സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് പിന്മാറിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയെ അറിയിച്ചു. സിൽവർ...

അയർക്കുന്നത്ത് വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു

കോട്ടയത്ത് മഴക്കെടുതിയിൽ ഒരു മരണം കൂടി. അയർക്കുന്നം ആറുമാനൂരിൽ വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു. മീനച്ചിലാറിൻ്റെ തീരപ്രദേശമായ ആറുമാനൂർ മൂഴിക്കൽ കടവ് പുളിഞ്ചോട് ഭാഗത്ത്...