തെരുവില്‍ നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നവ‍ർക്കെതിരെ കർശന നടപടി

തെരുവുനായ നിയന്ത്രണത്തിന് അടിയന്തര നടപടികള്‍ നി‍ർദേശിച്ച്‌ തദ്ദേശസ്ഥാപനങ്ങള്‍ക്ക് സ‍ർക്കാരിന്‍റെ സർക്കുലർ.ഷെല്‍ട്ടർ ഹോമുകള്‍ വേഗത്തില്‍ തയ്യാറാക്കണമെന്നും നായ്ക്കളെ പിടികൂടാൻ പ്രത്യേക ഡ്രൈവ് നടത്തണമെന്നുമാണ് നി‍ർദേശം.തെരുവുനായശല്യത്തിന് പരിഹാരം കാണാൻ അടിയന്തര നടപടിക്കാൻ തദ്ദേശസ്ഥാപനങ്ങള്‍ക്ക് സ‍ർക്കാർ നിർദേശം നല്‍കി.ഷെല്‍ട്ട‍ർ ഹോമുകള്‍ തുറക്കണം, പൊതുവിടങ്ങളിലെ തെരുവുനായ്ക്കളെ വൈകാതെ അതിലേക്ക് മാറ്റണം, റോഡുകളിലും സ്ഥാപനങ്ങളിലും പ്രത്യേക ഡ്രൈവ് നടത്തണം, തെരുവുനായ്ക്കള്‍ക്ക് തെരുവില്‍ ഭക്ഷണം നല്‍കുന്നവർക്കെതിരെ കർശന നിയമനടപടി,നി‍ർദേശങ്ങള്‍ ലംഘിക്കുന്നത് അറിയിക്കാൻ പ്രത്യേക ഹെല്‍പ്പ്ലൈൻ തുടങ്ങണം, പഞ്ചായത്തുകള്‍ ഓരോ വാ‍ർഡിലും പ്രത്യേക സ്ഥലം തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാൻ കണ്ടെത്തണം, തെരുവുനായ്ക്കളെ ദത്തെടുക്കാൻ താത്പര്യമുളളവരുടെ അപേക്ഷകള്‍ തദ്ദേശസ്ഥാപനങ്ങള്‍ സ്വീകരിക്കണം, പ്രത്യേക ടാഗ് പതിപ്പിച്ച്‌ നായ്ക്കളെ കൈമാറാം,അപകടകാരികളായ നായ്ക്കളെ ചട്ടങ്ങള്‍ പാലിച്ച്‌ ദയാവധം നടത്താം, സർക്കാർ-സ്വകാര്യ സ്ഥാപനങ്ങള്‍ തെരുവുനായ്ക്കള്‍ അകത്തുകയറുന്നില്ലെന്ന് ഉറപ്പാക്കാൻ മതിലോ വേലിയോ ഉറപ്പാക്കണം, തെരുവുനായ നിയന്ത്രണത്തിനായി ഓരോ തദ്ദേശ സ്ഥാപനത്തിലും ഒരു നോഡല്‍ ഓഫീസറെ നിയമിക്കണമെന്നും നി‍ർദേശമുണ്ട്. തീരുമാനങ്ങള്‍ നടപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിയമപരിരക്ഷ ഉറപ്പാക്കുമെന്നും തദ്ദേശവകുപ്പ് സർക്കുലറില്‍ പറയുന്നു. കഴിഞ്ഞ മെയ് മാസമാണ് തെരുവുനായകളെ ദയാവധം ചെയ്യാമെന്നതുള്‍പ്പെടെ നിർദേശങ്ങള്‍ സുപ്രീംകോടതി നല്‍കിയത്.

Leave a Reply

spot_img

Related articles

അടൂരിലെ ദളിത് യുവാവിനെ മർദിച്ച സംഭവം: 2 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പത്തനംതിട്ട അടൂരിൽ പോക്സോ കേസിൽ പ്രതിയായ ഇളയ സഹോദരനെ അന്വേഷിച്ചെത്തിയ പോലീസ് സംഘം, 23 കാരനായ ദളിത് യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും...

ആന്‍റോ അഗസ്റ്റിന്‍റെ വാഴവറ്റയിലെ വീട്ടിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ മായ്ച്ചുകളഞ്ഞതായി എക്സൈസ്

അനധികൃതമായി മദ്യം സൂക്ഷിച്ച കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ചാനല്‍ എംഡി ആന്‍റോ അഗസ്റ്റിന്‍റെ വാഴവറ്റയിലെ വീട്ടിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ മായ്ച്ചുകളഞ്ഞതായി എക്സൈസ്.വീട്ടിലെ 22...

ദേവസ്വംബോർഡ് പ്രസിഡൻ്റ് സ്ഥാനം രാജിവെക്കില്ലെന്ന് കെ. ജയകുമാർ

ദേവസ്വംബോർഡ് പ്രസിഡൻ്റ് സ്ഥാനം രാജിവെക്കുമെന്ന പ്രചാരണങ്ങൾ തള്ളി കെ. ജയകുമാർ. മാധ്യമങ്ങൾ പറയുന്നതുപോലെ താൻ രാജി വെക്കില്ലെന്നും, ബോർഡ് പ്രസിഡൻ്റായി 2027 നവംബർ വരെയാണ്...

ശബരിമലയിൽ അരവണക്ഷാമം അതിരൂക്ഷം; ഇനി സ്റ്റോക്ക് ഉള്ളത് 5,000 ടിൻ, ഇന്ന് ഓൺലൈൻ ബുക്കിംഗ് മാത്രം 15,000

കന്നിമാസ പൂജ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട ഇന്ന് അടയ്ക്കാനിരിക്കെ അരവണ പ്രതിസന്ധി അതിരൂക്ഷം.5000 അരവണ മാത്രമാണ് ഇനി സ്റ്റോക്ക് ഉള്ളത്. ഇന്ന് ദർശനത്തിനായുള്ള ഓൺലൈൻ...