ആറന്മുള എംഎൽഎ അബിൻ വർക്കി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു

ആറന്മുള എംഎൽഎ അബിൻ വർക്കി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു .പത്തനംതിട്ട ഓമല്ലൂർ ഷട്ടർ മുക്കിൽ വെച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ എംഎൽഎയ്ക്കും വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവർക്കും പരിക്കേറ്റു. എന്നാൽ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത ശേഷം താമസസ്ഥലത്തേക്ക് മടങ്ങും വഴിയാണ് എംഎൽഎ സഞ്ചരിച്ചിരുന്ന കാറിലേക്ക് മറ്റൊരു കാർ വന്നിടിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ശേഷം താമസസ്ഥലത്തേക്ക് പോകും വഴിയാണ് അപകടം.

Leave a Reply

spot_img

Related articles

അടൂരിലെ ദളിത് യുവാവിനെ മർദിച്ച സംഭവം: 2 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പത്തനംതിട്ട അടൂരിൽ പോക്സോ കേസിൽ പ്രതിയായ ഇളയ സഹോദരനെ അന്വേഷിച്ചെത്തിയ പോലീസ് സംഘം, 23 കാരനായ ദളിത് യുവാവിനെ കാറിൽ കയറ്റിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും...

ആന്‍റോ അഗസ്റ്റിന്‍റെ വാഴവറ്റയിലെ വീട്ടിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ മായ്ച്ചുകളഞ്ഞതായി എക്സൈസ്

അനധികൃതമായി മദ്യം സൂക്ഷിച്ച കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ചാനല്‍ എംഡി ആന്‍റോ അഗസ്റ്റിന്‍റെ വാഴവറ്റയിലെ വീട്ടിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ മായ്ച്ചുകളഞ്ഞതായി എക്സൈസ്.വീട്ടിലെ 22...

ദേവസ്വംബോർഡ് പ്രസിഡൻ്റ് സ്ഥാനം രാജിവെക്കില്ലെന്ന് കെ. ജയകുമാർ

ദേവസ്വംബോർഡ് പ്രസിഡൻ്റ് സ്ഥാനം രാജിവെക്കുമെന്ന പ്രചാരണങ്ങൾ തള്ളി കെ. ജയകുമാർ. മാധ്യമങ്ങൾ പറയുന്നതുപോലെ താൻ രാജി വെക്കില്ലെന്നും, ബോർഡ് പ്രസിഡൻ്റായി 2027 നവംബർ വരെയാണ്...

ശബരിമലയിൽ അരവണക്ഷാമം അതിരൂക്ഷം; ഇനി സ്റ്റോക്ക് ഉള്ളത് 5,000 ടിൻ, ഇന്ന് ഓൺലൈൻ ബുക്കിംഗ് മാത്രം 15,000

കന്നിമാസ പൂജ പൂർത്തിയാക്കി ശബരിമല ക്ഷേത്രനട ഇന്ന് അടയ്ക്കാനിരിക്കെ അരവണ പ്രതിസന്ധി അതിരൂക്ഷം.5000 അരവണ മാത്രമാണ് ഇനി സ്റ്റോക്ക് ഉള്ളത്. ഇന്ന് ദർശനത്തിനായുള്ള ഓൺലൈൻ...