വിജയ് സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ഇന്ന് നിയമസഭയിൽ

തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും .ബജറ്റ് സമ്മേളനത്തിന്റെ തലേദിവസം പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിന്റെ പശ്ചാത്തലത്തിൽ സഭയിൽ കടുത്ത പ്രതിഷേധത്തിനാണ് സാധ്യത. രാവിലെ 10 മണിക്ക് ധനകാര്യ മന്ത്രി എൻ. മാരി വിൽസൺ ബജറ്റ് അവതരിപ്പിക്കും. ബജറ്റ് അവതരണത്തിനിടെയും ഉദയനിധിയുടെ കസ്റ്റഡി വിഷയം ഡിഎംകെ ശക്തമായി സഭയിൽ ഉന്നയിക്കുമെന്നാണ് സൂചന.

പ്രതിപക്ഷത്തെ രാഷ്ട്രീയമായി വേട്ടയാടുകയാണ് സർക്കാരെന്ന ആരോപണവുമായി ഡിഎംകെ രംഗത്തെത്തുമ്പോൾ, നിയമം നിയമത്തിന്റെ വഴിക്കാണ് മുന്നോട്ട് പോകുന്നതെന്നാണ് സർക്കാരിന്റെ നിലപാട്.സ്ത്രീകൾ, യുവാക്കൾ, കർഷകർ, ചെറുകിട സംരംഭകർ എന്നിവരെ ലക്ഷ്യമിട്ടുള്ള നിരവധി ക്ഷേമ-വികസന പ്രഖ്യാപനങ്ങളാണ് ബജറ്റിൽ പ്രതീക്ഷിക്കുന്നത്.സ്ത്രീകൾക്ക് നിലവിൽ നൽകുന്ന പ്രതിമാസ ₹1,000 ധനസഹായം ഇരട്ടിയാക്കി ₹2,000 ആക്കുക, വനിതകൾക്കുള്ള സർക്കാർ ബസുകളിലെ സൗജന്യ യാത്രാ പദ്ധതി കൂടുതൽ വ്യാപിപ്പിക്കുക, യുവാക്കൾക്കായി പുതിയ തൊഴിൽ-നൈപുണ്യ വികസന പദ്ധതികൾ പ്രഖ്യാപിക്കുക, സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേക പ്രോത്സാഹന പാക്കേജ്, കർഷക ക്ഷേമ പദ്ധതികൾ എന്നിവയും ബജറ്റിൽ ഉൾപ്പെട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ ആരോഗ്യ, വിദ്യാഭ്യാസ, അടിസ്ഥാന സൗകര്യ വികസനം, വ്യവസായ നിക്ഷേപം, തൊഴിൽ സൃഷ്ട്‌ടി, ഗ്രാമീണ വികസനം എന്നിവയ്ക്കും കൂടുതൽ വിഹിതം അനുവദിക്കുമെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയും ക്ഷേമപദ്ധതികളും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്താനുള്ള ശ്രമവും ബജറ്റിൽ പ്രതിഫലിച്ചേക്കും.

Leave a Reply

spot_img

Related articles

അഗ്നിവീർ: സേവന കാലാവധി 2 വർഷം കൂടി നീട്ടി; എല്ലാവർക്കും സ്ഥിര നിയമനത്തിന് അവസരം

അഗ്നിവീറുകളുടെ സേവന കാലാവധി 2 വർഷം കൂടി നീട്ടാനും തുടർന്ന് ഇവർക്ക് സ്ഥിര നിയമനത്തിന് അവസരം ഒരുക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു. അഗ്നിപഥ് പദ്ധതിയിലൂടെ...

ചലോ ദില്ലി റാലിയിലേക്ക് എല്ലാവരെയും ക്ഷണിച്ച്‌ രാഹുല്‍ ഗാന്ധി

ജനാധിപത്യത്തെയും ഭരണഘടനയെയും നെഞ്ചിലേറ്റുന്ന ഓരോ പൗരനും പ്രതിപക്ഷ ഇന്ത്യ സഖ്യം സംഘടിപ്പിക്കുന്ന "ചലോ ദില്ലി'ബഹുജന പ്രക്ഷോഭ റാലിയിലേക്ക് എത്തണമെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി.നവംബർ...

നവംബർ 1 ന് ഇന്ത്യ സഖ്യത്തിന്റെ മഹാറാലിക്ക് രാംലീല മൈതാനം സജ്ജം: കനത്ത സുരക്ഷ

നവംബർ 1 ന് ഇന്ത്യ സഖ്യത്തിന്റെ മഹാറാലിക്കു വേദിയാകുന്ന ഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ രാംലീല മൈതാനിയില്‍ അവസാനവട്ട ഒരുക്കങ്ങള്‍ പൂർത്തിയാകുന്നു. മുതിർന്ന പ്രതിപക്ഷനേതാക്കള്‍ നേരിട്ടെത്തിയാണ് സജ്ജീകരണങ്ങള്‍...

അർണബ് ചുഴലിക്കാറ്റ് വീശിയടിച്ച ആന്ധ്രാപ്രദേശില്‍ വൻനാശം

അർണബ് ചുഴലിക്കാറ്റ് വീശിയടിച്ച ആന്ധ്രാപ്രദേശില്‍ വൻനാശം .മരം വീണും വൈദ്യുതാഘാതമേറ്റും വിവിധ സ്ഥലങ്ങളിലായി അഞ്ച് സ്ത്രീകളുള്‍പ്പെടെ എട്ട് പേർ മരിച്ചു.നിലവില്‍ കാറ്റിന്റെ ശക്തി കുറഞ്ഞെങ്കിലും...