കെഎസ്ആര്‍ടിസി കുറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസ് പുനരാരംഭിക്കുന്നു

കെഎസ്ആര്‍ടിസി കുറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസ് പുനരാരംഭിക്കുന്നു.ഇത്തവണ കോർപ്പറേഷൻ നേരിട്ടാണ് സർവീസ് നടത്തുന്നത്.അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ യൂണിറ്റ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം ലഭിച്ചു.കെഎസ്ആര്‍ടിസി ജനറല്‍ മാനേജരാണ് ഇതുസംബന്ധിച്ച മെമ്മോറാണ്ടം പുറപ്പെടുവിച്ചത്.ഇന്ന് മുതലാണ് സർവീസ് പുനരാരംഭിക്കുന്നത്.സേവനം മോശമെന്ന വ്യാപകമായ പരാതിയെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസി കുറിയര്‍ സര്‍വീസ് താത്കാലികമായി നിര്‍ത്തിവച്ചത്.ആന്ധ്രയിലെ സ്വകാര്യ ഏജന്‍സിയായ സിംഗു സൊല്യൂഷന്‍സിനായിരുന്നു കുറിയര്‍ സര്‍വീസിന്റെ നടത്തിപ്പ് ചുമതല നല്‍കിയിരുന്നത്.സേവനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞമാസം അവസാനത്തോടെ ഏജൻസിക്ക് കോർപ്പറേഷൻ നോട്ടീസ് നൽകിയിരുന്നു.

Leave a Reply

spot_img

Related articles

കട്ടപ്പന ലബ്ബക്കടയിൽ കെട്ടിടം തകർന്നു വീണു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കട്ടപ്പന ലബ്ബക്കടയിൽ വിവിധ കടകളും ബേക്കറിയും പ്രവർത്തിച്ചിരുന്ന കെട്ടിടം തകർന്നു വീണു. ഇന്ന് രാവിലെ 10.30-ഓടെയാണ് സംഭവം. കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക...

ഗുരുവായൂരില്‍ യുവതിയെ അപായപ്പെടുത്താൻ പദ്ധതിയിട്ട അഞ്ചംഗ സംഘത്തെ പിടികൂടി

ഗുരുവായൂരില്‍ യുവതിയെ അപായപ്പെടുത്താൻ പദ്ധതിയിട്ട അഞ്ചംഗ സംഘത്തെ പോലീസ് പിടികൂടി .തൊടുപുഴ സ്വദേശികളായ ആദർശ് (23), പ്രസാദ് (43), ഷാഹിദ് (24), സ്റ്റീഫൻ (32),...

ചാലിശ്ശേരി സര്‍ക്കാര്‍ ജനകീയാരോഗ്യ കേന്ദ്രത്തില്‍ നഴ്സിന് അണലിയുടെ കടിയേറ്റു

പാലക്കാട് ചാലിശ്ശേരി സര്‍ക്കാര്‍ ജനകീയാരോഗ്യ കേന്ദ്രത്തില്‍ നഴ്സിന് അണലിയുടെ കടിയേറ്റു .വക്കാട് സ്വദേശിനി മിസിരിയയ്ക്കാണ് അണലിയുടെ കടിയേറ്റത്.എസ്റ്റേറ്റ് പടിയില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ ആരോഗ്യ കേന്ദ്രത്തില്‍...

കുടുംബവഴക്കിനിടെ അടുക്കള വാതിലിന്റെ ചില്ല് തകർത്തതിനെ തുടർന്ന് കൈ മുറിഞ്ഞ് രക്തം വാർന്ന് യുവാവ് മരിച്ചു

കുടുംബവഴക്കിനിടെ അടുക്കള വാതിലിന്റെ ചില്ല് തകർത്തതിനെ തുടർന്ന് കൈ മുറിഞ്ഞ് രക്തം വാർന്ന് യുവാവ് മരിച്ചു .ഏലൂർ മഞ്ഞുമ്മൽ ചാലനാട്ടുവീട്ടിൽ പ്രവീൺ (49) ആണ്...