ശബരിമലയിൽ മണ്ഡലകാലത്തു മിൽമയിൽനിന്നു നെയ്യ് വാങ്ങിയതിൽ ക്രമക്കേടുണ്ടായെന്ന കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ പ്രതിചേർക്കുമെന്ന് സൂചന.ദേവസ്വം ഉദ്യോഗസ്ഥരും പ്രതികളാകും. ബോർഡിന് ഇടപാടിലൂടെ 2.27 കോടിരൂപയുടെ നഷ്ടം ഉണ്ടായെന്നാണ് റിപ്പോർട്ട്.നെയ്യ് വാങ്ങിയതിലെ ക്രമക്കേട് എറണാകുളം വിജിലൻസ് സ്പെഷൽ സെൽ എസ്‌പി എം.ജെ.സോജൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് (എസ്ഐടി) അന്വേഷിക്കുക. അതീവ ജാഗ്രതയോടും ഊർജിതമായും അന്വേഷണം നടത്തണമെന്നു ഹൈക്കോടതി ഇന്നലെ നിർദേശിച്ചിരുന്നു.

