ഗുരുവായൂരില്‍ യുവതിയെ അപായപ്പെടുത്താൻ പദ്ധതിയിട്ട അഞ്ചംഗ സംഘത്തെ പോലീസ് പിടികൂടി .തൊടുപുഴ സ്വദേശികളായ ആദർശ് (23), പ്രസാദ് (43), ഷാഹിദ് (24), സ്റ്റീഫൻ (32), ബിനീഷ് (30) എന്നിവരെയാണ് ഗുരുവായൂർ ടെമ്പിള്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരില്‍നിന്ന് കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.തൃശൂരിലെ സ്പായില്‍ ജോലി ചെയ്തുവരുന്ന തൊടുപുഴ സ്വദേശിനിയെ ലക്ഷ്യമിട്ടാണ് പ്രതികള്‍ എത്തിയതെന്ന് സിഐ വിനോദ് വലിയാട്ടൂർ വ്യക്തമാക്കി. സംഘാംഗമായ പ്രസാദാണ് സ്ത്രീയുടെ വേഷം ധരിച്ചിരുന്നത്. ക്ഷേത്രത്തിന്റെ പടിഞ്ഞാറേനടയില്‍ വച്ച് ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങള്‍ പുറത്തുവന്നത്.

