വൃദ്ധ സദനത്തില്‍ വച്ച്‌ മരിച്ച പിതാവിന്റെ കര്‍മ്മങ്ങള്‍ ചെയ്യാന്‍ പോലും തയ്യാറാകാതെ മക്കള്‍

വൃദ്ധ സദനത്തില്‍ വച്ച്‌ മരിച്ച പിതാവിന്റെ കര്‍മ്മങ്ങള്‍ ചെയ്യാന്‍ പോലും തയ്യാറാകാതെ മക്കള്‍.മുംബൈ സ്വദേശിയായ ശിവ്ചരണ്‍ റാം റതന്‍ ഗുപ്ത എന്ന ടെക്‌സ്‌റ്റൈല്‍ വ്യാപാരിയുടെ സംസ്‌കാര ചടങ്ങിലാണ് മക്കള്‍ വീഡിയോ കോളിലൂടെ പങ്കെടുത്തത്.സോനിപത്തിലെ വെസ്റ്റ് റാം നഗറില്‍ സമാജ് കല്യാണ്‍ ശിക്ഷാ സമിതി എന്ന സംഘടന നടത്തുന്ന വൃദ്ധ സദനത്തിലായിരുന്നു ശിവ്ചരണ്‍ റാം റതന്‍ ഗുപ്ത തങ്ങിയിരുന്നത്. ഭാര്യ മീനയ്‌ക്കൊപ്പം ഒന്നര വര്‍ഷം മുന്‍പാണ് ശിവ്ചരണ്‍ റാം റതന്‍ ഗുപ്ത ഇവിടേക്ക് എത്തിയത്. മീന നേരത്തെ മരണപ്പെട്ടിരുന്നു. മുംബൈയിലും ഉത്തര്‍ പ്രദേശിലും നേപ്പാളിലുമാണ് ഇവരുടെ മക്കള്‍ കഴിയുന്നത്. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് 3.30ഓടെയാണ് ശിവ്ചരണ്‍ റാം റതന്‍ ഗുപ്ത മരണപ്പെടുന്നത്. പിന്നാലെ ശിവ്ചരണ്‍ റാം റതന്‍ ഗുപ്തയുടെ മൂന്ന് പെണ്‍മക്കളേയും വൃദ്ധസദനത്തിന്റെ നടത്തിപ്പുകാര്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ സോനിപ്പത്തിലേക്ക് എത്താനാകില്ലെന്നായിരുന്നു മക്കള്‍ വിശദമാക്കിയത്.വീഡിയോ കോളിലൂടെ ചടങ്ങുകള്‍ ലൈവായി കണ്ട മക്കള്‍ അന്ത്യ കര്‍മ്മങ്ങള്‍ ചെയ്യാനായി 5100 രൂപ അയച്ച്‌ നല്‍കുകയായിരുന്നു.

ശിവ്ചരണ്‍ റാം റതന്‍ ഗുപ്ത രോഗബാധിതനായതിന് ശേഷം പെണ്‍മക്കള്‍ ഫോണ്‍ വിളിച്ചിരുന്നില്ലെന്നാണ് വൃദ്ധസദനം ജീവനക്കാര്‍ വിശദമാക്കുന്നത്. 20 ദിവസത്തിന് മുന്‍പ് തന്നെ ശിവ്ചരണ്‍ റാം റതന്‍ ഗുപ്തയുടെ അവസ്ഥ വളരെ മോശമാണെന്ന് മൂന്ന് പുത്രിമാരേയും അറിയിച്ചിരുന്നുവെന്നും വൃദ്ധസദനം ജീവനക്കാര്‍ വിശദമാക്കി. നേപ്പാളില്‍ അധ്യാപികയായി ജോലി നോക്കുന്ന മകളാണ് 5100 രൂപ സംസ്‌കാര ചടങ്ങുകള്‍ക്കായി അയച്ച്‌ നല്‍കിയത്. സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം ചടങ്ങുകളുടെ വീഡിയോ അയച്ച്‌ നല്‍കണമെന്നും ശിവ്ചരണ്‍ റാം റതന്‍ ഗുപ്തയുടെ മക്കള്‍ ആവശ്യപ്പെട്ടിരുന്നതായാണ് വൃദ്ധ സദനത്തിന്റെ നടത്തിപ്പുകാര്‍ പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കിയത്.

Leave a Reply

spot_img

Related articles

നീറ്റ് സമരത്തിന് ശേഷമുളള കോക്രോച്ച് ജനതാ പാർട്ടിയുടെ നിർണായക യോഗം ഇന്ന് മഹാരാഷ്ട്രയിൽ തുടങ്ങും

നീറ്റ് സമരത്തിന് ശേഷമുളള കോക്രോച്ച് ജനതാ പാർട്ടിയുടെ നിർണായക യോഗം ഇന്ന് മഹാരാഷ്ട്രയിൽ തുടങ്ങും.ഛത്രപതി സംബാജി നഗറിലെ അഭിജിത്ത് ദീപ്കെയുടെ വസതിയിലാണ് യോഗം. യുവാക്കളെയും...

വിജയ് സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ഇന്ന് നിയമസഭയിൽ

തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും .ബജറ്റ് സമ്മേളനത്തിന്റെ തലേദിവസം പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ പൊലീസ് കസ്റ്റഡിയിലെടുത്ത...

അന്യായമായ തപാൽ പാർസൽ ചാർജ് വർദ്ധനവ് പിൻവലിക്കണം: ഫെഡറേഷൻ ഓഫ് മലയാളം ബുക്ക് പബ്ലിഷേഴ്സ്

കൊച്ചി- തപാൽ പാർസൽ ചാർജ്ജ് ഇരട്ടിയായി വർദ്ധിപ്പിച്ച തപാൽ വകുപ്പിൻ്റെ അന്യായമായ നടപടി പിൻവലിക്കണമെന്ന് ഫെഡറേഷൻ ഓഫ് മലയാളം ബുക്ക്...

മഹാരാഷ്ട്രയിൽ നാലുനില കെട്ടിടം തകർന്നുവീണ് 6 മരണം; നിരവധിപേർ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നു

മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ നാല് നിലയുള്ള പാർപ്പിട കെട്ടിടം തകർന്നുവീണ് ആറുമരണം. അവശിഷ്ടങ്ങൾക്കിടയിൽ നാലോ അഞ്ചോ പേർ കൂടി കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം. രക്ഷ പ്രവർത്തനം...