മുൻ മന്ത്രി സജി ചെറിയാന് മറുപടിയുമായി ജി. സുധാകരൻ; തോട്ടപ്പള്ളിയിലും എസി റോഡിലും വൻ വിമർശനം

മുൻമന്ത്രി സജി ചെറിയാന്റെയും റെജി ചെറിയാൻ എംഎൽഎയുടെയും പ്രസ്താവനകൾക്ക് രൂക്ഷമായ ഭാഷയിൽ മറുപടിയുമായി മുൻ മന്ത്രിയും എംഎൽഎയുമായ ജി. സുധാകരൻ. തോട്ടപ്പള്ളിയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് വിമർശനം ഉന്നയിച്ച സുധാകരൻ, തോട്ടപ്പള്ളിയിൽ കാര്യങ്ങൾ ശരിയല്ലെങ്കിൽ ചെങ്ങന്നൂർ എം.എൽ.എ വന്ന് അത് ശരിയാക്കട്ടെ എന്ന് പരിഹസിച്ചു. തോട്ടപ്പള്ളിയിൽ നിലവിൽ യാതൊരു പ്രശ്നങ്ങളുമില്ലെന്നും, വിനോദസഞ്ചാരികളായ രാഷ്ട്രീയക്കാർ അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കുട്ടനാട്ടിൽ പുഴകളും തോടുകളും കൃത്യമായി വൃത്തിയാക്കാത്തതാണ് പ്രധാന പ്രശ്നമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന്റെ ഉത്തരവാദിത്തം കുട്ടനാട് എം.എൽ.എയുടെ മേൽ മാത്രം കെട്ടിവെക്കുന്നില്ലെങ്കിലും, എം.എൽ.എമാർ കാര്യങ്ങൾ വേണ്ടത്ര മനസ്സിലാക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. 2018-ലെ പ്രളയകാലത്ത് പ്രളയമുണ്ടായപ്പോൾ “അയ്യോ അമ്മേ രക്ഷിക്കണേ” എന്ന് നിലവിളിച്ചയാളാണ് സജി ചെറിയാനെന്നും, സജി ചെറിയാന് എന്തും പറയാമെന്നും എന്നാൽ കാര്യങ്ങൾ മനസ്സിലാക്കി വേണം സംസാരിക്കാനെന്നും സുധാകരൻ തുറന്നടിച്ചു.

Leave a Reply

spot_img

Related articles

കാലിയായ മദ്യക്കുപ്പിക്ക് 20 രൂപ പദ്ധതി അവസാനിപ്പിച്ച് ബെവ്‌കോ

ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യക്കുപ്പികള്‍ തിരിച്ചെടുത്ത് അധികമായി ഈടാക്കിയ 20 രൂപ തിരിച്ചു നല്‍കുന്ന പദ്ധതി അവസാനിപ്പിച്ച് ബെവ്‌കോ. വ്യാഴാഴ്ച മുതല്‍ പദ്ധതി പിന്‍വലിക്കാന്‍ തീരുമാനിച്ചതായി...

നിയന്ത്രണം നഷ്‌ടപ്പെട്ട സ്വകാര്യബസ് ഇടിച്ച് യുവതി മരിച്ചു

കുന്നംകുളത്ത് നിയന്ത്രണം നഷ്‌ടപ്പെട്ട സ്വകാര്യബസ് കാറും ഓട്ടോയും ഉൾപ്പെടെ അഞ്ച് വാഹനങ്ങളിൽ ഇടിച്ച് യുവതി മരിച്ചു.റിയ ഫാത്തിമ (18) ആണ് മരിച്ചത്.അപകടത്തിൽ എട്ട് പേർക്ക്...

വാട്‌സ്‌ആപ്പിലൂടെ ബസ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കി കെഎസ്ആർടിസി

വാട്‌സ്‌ആപ്പിലൂടെ ബസ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കി കെഎസ്ആർടിസി.ഗതാഗത വകുപ്പ് മന്ത്രി സി.പി.ജോൺ വാട്സ്ആപ്പിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനം ഉദ്ഘാടനം...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സംഭവസ്ഥലത്തുണ്ടായിരുന്ന മുഴുവൻ സിപിഎം നേതാക്കളെയും ചോദ്യം ചെയ്യാൻ നീക്കം

തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ, സംഭവസ്ഥലത്തുണ്ടായിരുന്ന മുഴുവൻ സിപിഎം നേതാക്കളെയും ചോദ്യം ചെയ്യാൻ...