ആഗസ്റ്റ് 15 മുതല്‍ പൊലീസ് സംവിധാനത്തിന്റെയും പൊലീസ് സ്റ്റേഷനുകളുടെയും മുഖഛായ മാറുകയാണന്ന് രമേശ് ചെന്നിത്തല

ആഗസ്റ്റ് 15 മുതല്‍കേരളത്തിലെ പൊലീസ് സംവിധാനത്തിന്റെയും പൊലീസ് സ്റ്റേഷനുകളുടെയും മുഖഛായ മാറുകയാണന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.My police station എന്ന പുതിയ പദ്ധതിയിലൂടെ കേരളത്തിലെ പൊലീസ് സംവിധാനത്തെ ജനങ്ങളുടെ സ്വന്തം സംവിധാനമാക്കിമാറ്റുകയാണ്. കേരള പൊലീസിനെ സംബന്ധിച്ചിടത്തോളം ഇത് ചരിത്രപരമായ ഒരു പരിവര്‍ത്തനമാണ് എന്ന് മന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് കൂടുതല്‍മെച്ചപ്പെട്ട സേവനം നല്‍കുന്ന ജനാധിപത്യ പൊലീസിംഗ് എന്ന സങ്കല്‍പ്പത്തിലെ നിര്‍ണ്ണായകമായ ചുവട് വയ്പ്പാണിത് എന്നദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ആഗസ്റ്റ് 15 മുതല്‍പൊലീസ് സ്റ്റേഷനുകളില്‍സ്റ്റേഷന്‍ഹൗസ് ഓഫീസര്‍മ്മാരായി ( എസ് എച്ച് ഓ) സബ് ഇന്‍സ്പക്ടര്‍മ്മാരെ നിയമിക്കാന്‍ സര്‍ക്കാര്‍തിരുമാനിച്ചു

കഴിഞ്ഞ സര്‍‌ക്കാരിന്റെ കാലത്ത് എസ് എച്ച് ഒ മാരായി സര്‍ക്കിള്‍ഇന്‍സ്പക്ടര്‍മാരെ നിയമിക്കുന്ന തിരുമാനമെടുത്തിരുന്നു. ഇതില്‍ സമൂലമായ മാറ്റം വരുത്തിക്കൊണ്ടാണ് ഈ പുതിയ പരിഷ്കാരം ആഭ്യന്തര വകുപ്പ് കൊണ്ടുവരുന്നത്.സബ് ഇന്‍സ്പക്ടര്‍മ്മാരായി നേരിട്ട് ജോലിയില്‍പ്രവേശിക്കുന്ന യുവതീ- യുവാക്കള്‍ക്ക് പുതിയ ചുമതലകളും ഉത്തരവാദിത്തങ്ങളും ലഭിക്കുന്നത് അവരുടെ കാര്യക്ഷമതയെയും , തിരുമാനങ്ങള്‍എടുക്കാനുള്ള കഴിവിനെയും കൂടുതല്‍ ശക്തമാക്കുമെന്ന് ചെന്നിത്തല പറഞ്ഞു.കേരളത്തിലെ 484 ലോ ആന്റെ് ഓര്‍ഡര്‍പൊലീസ് സ്റ്റേഷനുകളുടെയും കാര്യക്ഷമമായ പ്രവര്‍ത്തനത്തിനും ജനങ്ങള്‍ക്ക് പൊലീസ് സ്റ്റേഷനുകള്‍തങ്ങളുടേത് കൂടിയാണെന്ന് ബോധ്യപ്പെടാനും ജനകീയ പൊലീസിംഗ് എന്ന ആശയം കൂടുതല്‍ ദൃഡമാക്കാനും ഇത് ഉപകരിക്കും.കേരളത്തിലെ 419 പൊലീസ് സ്റ്റേഷനുകളിലാണ് ആഗസ്റ്റ് 15 മുതല്‍എസ് എച്ച് ഒ മാരായി സബ് ഇന്‍സ്പക്ടര്‍മ്മാരെ നിയമിക്കുന്നത്. അതേ സമയം പ്രാധാന്യമുള്ള 64 പൊലീസ് സ്റ്റേഷനുകളില്‍എസ് എച്ച് ഒ മാരായി സര്‍ക്കിള്‍ഇന്‍സ്പക്ടര്‍റാങ്കിലുള്ള ഉദ്യോഗസ്ഥരെ നിലനിര്‍ത്തും.മുല്ലപ്പെരിയാറിന്റെ നിര്‍ണ്ണായകവും തന്ത്രപരവുമായ പ്രധാന്യം കണക്കിലെടുത്ത് ആ സ്റ്റേഷനിലെ എസ് എച്ച് ഒ യുടെ ചുമതല ഡിവൈഎസ് പിക്ക് തന്നെയായിരിക്കും.ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതും എടുത്ത് പറയേണ്ടതും കേരളത്തിലെ 63 പൊലീസ് സ്റ്റേഷനുകളില്‍എസ് എച്ച് ഒ മാരാകാന്‍പോകുന്നത് വനിതാ സബ് ഇന്‍സ്പക്ടര്‍മ്മാരിയിരിക്കും എന്നതാണ്.സബ് ഇന്‍സ്പക്ടര്‍മ്മാരെ എസ് എച്ച് ഒ മാരായി നിയമിക്കുമ്പോള്‍അവര്‍ക്ക് മാര്‍ഗ നിര്‍ദശം നല്‍കാനും പ്രവര്‍ത്തനങ്ങള്‍നിരീക്ഷിക്കാനും സര്‍ക്കിള്‍ഇന്‍സ്പക്ടര്‍മ്മാരുടെ കീഴില്‍ 200 പൊലീസ് സര്‍ക്കിളുകള്‍സൃഷ്ടിക്കപ്പെടുമെന്ന് മന്ത്രി പറഞ്ഞു.

പൗരന്റെ സംതൃപ്തി ഉറപ്പുവരുത്തുക എന്നതാണ് My police station പദ്ധതിയുടെ പ്രധാന ലക്ഷ്യം: ചെന്നിത്തല

പൊലീസ് സ്റ്റേഷനിലെത്തുന്ന ഓരോ വ്യക്തിയുടെയും അന്തസിനെ മാനിച്ചുകൊണ്ട്, മെച്ചപ്പെട്ട, സമയബന്ധിതമായ, സേവനങ്ങള്‍നല്‍കിക്കൊണ്ട് വിവിധ ആവശ്യങ്ങള്‍ക്കായി പൊലീസ് സ്റ്റേഷനുകളെ സമീപിക്കുന്ന പൗരന്റെ സംതൃപ്തി ഉറപ്പുവരുത്തുക എന്നതാണ് My police station പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് അഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.കസ്റ്റഡി മരണങ്ങള്‍, കസ്റ്റഡി മര്‍ദ്ദനങ്ങള്‍എന്നിങ്ങിനെ custodial crimesനെ പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്നതാണ് My police station പദ്ധതിയുടെ അടുത്ത സുപ്രധാന ലക്ഷ്യം. ലോകത്തിലെ ഏറ്റവും അപരിഷ്കൃതമായ നടപടികളിലൊന്നാണ് custodial crimes. ആരുടെ നേരെയും മൂന്നാം മുറ പ്രയോഗിക്കാന്‍പാടില്ല. ഇത് നിയമവിരുദ്ധമാണ്, മാനവിക വിരുദ്ധമാണ്. കുറ്റകൃത്യം തെളിയിക്കുന്നത് പോലെ തന്നെ പ്രധാന്യമുള്ളതാണ് അതിനായി പൊലീസ് സ്വീകരിക്കുന്ന വഴികളും.

പുതിയ കര്‍മമ പരിപാടി ( PLAN OF ACTION)
പുതിയ എസ് എച്ച് ഒ മാര്‍ക്കെല്ലാം ORIENTATION TRAINING നല്‍കണം.
പൊലീസ് സ്റ്റേഷനുകളിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഘട്ടം ഘട്ടമായി ORIENTATION TRAINING നല്‍കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്.സൂപ്പര്‍വൈസറി ഇന്‍സ്പക്ടര്‍മ്മാരുടെയും ഡി വൈ എസ് പിമാരുടെയും പരിശീലനം.
സൂപ്പര്‍വൈസറി ഉദ്യോഗസ്ഥര്‍ എന്നത് സര്‍ക്കിള്‍ഇന്‍സ്പക്ടര്‍മുതല്‍മുകളിലേക്കുള്ലവരാണ്. ഇവരുടെ സജീവമായ ഇടപെടല്‍ഉണ്ടെങ്കിലേ പൊലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കൂ. പൗരന്‍മ്മരാടും കീഴുദ്യോഗസ്ഥരോടും നല്ല ബന്ധം പുലര്‍ത്താന്‍സൂപ്പര്‍വൈസറി ഉദ്യോഗസ്ഥര്‍ക്ക് കഴിയണം. അനാവശ്യ സമ്മര്‍ദ്ദം ആത്മഹത്യയിലേക്ക് നയിക്കുന്നതു പോലുള്ള അവസ്ഥ ഒഴിവാക്കണം.സൂപ്പര്‍വൈസറി ഉദ്യോഗസ്ഥര്‍സാങ്കേതിക രംഗത്തെ മാറ്റങ്ങള്‍പഠിക്കുകയും ഉള്‍ക്കൊള്ളുകയും വേണം. അതുവഴി കൂടുതല്‍മെച്ചപ്പെട്ട സേവനങ്ങള്‍ഉറപ്പുവരുത്താന്‍കഴിയും.
ഹൈടെക് കുറ്റകൃത്യങ്ങളുടെ കാലമാണിപ്പോള്‍. ലോണ്‍ആപ്പുകളും, മറ്റു സൈബര്‍തട്ടിപ്പുകളും വലിയ തോതില്‍വര്‍ധിക്കുന്നു. ഇതെല്ലാം കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍പൊലീസിനെ പ്രാപ്തമാക്കും. ഇതിനായി ഐജി സൈബര്‍സെക്യുരിറ്റിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍തന്നെ ഒരു സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ട്.

Community policing
സംസ്ഥാനത്ത് ഇരുപത് വര്‍ഷമായി നിലനില്‍ക്കുന്ന ജനമൈത്രി സുരക്ഷാ പദ്ധതി കൂടുതല്‍കാര്യക്ഷമമാക്കും. ഇപ്പോള്‍അത് യാന്ത്രികമായ പ്രവര്‍ത്തനങ്ങളിലേക്ക് ചുരുങ്ങിയിട്ടുണ്ട്.

My police station പദ്ധതിയുടെ പ്രധാന ഘടകമാണ് ഫീഡ് ബാക്ക് ശേഖരിക്കാനുള്ള സംവിധാനം. റേഞ്ച് ഡിഐജി മാര്‍തങ്ങളുടെ ചുമതലയിലുള്ള ഓരോ സ്റ്റേഷനില്‍നിന്നും ഫീഡ് ബാക്കുകള്‍ശേഖരിക്കണം. മാസം തോറും ഇത് വിലയിരുത്തി വേണ്ട നിര്‍ദേശങ്ങള്‍നല്‍കണം.

സംസ്ഥാന പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍എഡിജിപി (ലോ ആന്റ് ഓര്‍ഡര്‍) ആയിരിക്കും My police station കോ ഓര്‍ഡിനേറ്റര്‍
സംസ്ഥാന പൊലീസ് മേധാവി ഈ പദ്ധതിയുടെ പ്രതിമാസ പ്രോഗ്രസ് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് മന്ത്രി പറഞ്ഞു

Leave a Reply

spot_img

Related articles

കാലിയായ മദ്യക്കുപ്പിക്ക് 20 രൂപ പദ്ധതി അവസാനിപ്പിച്ച് ബെവ്‌കോ

ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യക്കുപ്പികള്‍ തിരിച്ചെടുത്ത് അധികമായി ഈടാക്കിയ 20 രൂപ തിരിച്ചു നല്‍കുന്ന പദ്ധതി അവസാനിപ്പിച്ച് ബെവ്‌കോ. വ്യാഴാഴ്ച മുതല്‍ പദ്ധതി പിന്‍വലിക്കാന്‍ തീരുമാനിച്ചതായി...

നിയന്ത്രണം നഷ്‌ടപ്പെട്ട സ്വകാര്യബസ് ഇടിച്ച് യുവതി മരിച്ചു

കുന്നംകുളത്ത് നിയന്ത്രണം നഷ്‌ടപ്പെട്ട സ്വകാര്യബസ് കാറും ഓട്ടോയും ഉൾപ്പെടെ അഞ്ച് വാഹനങ്ങളിൽ ഇടിച്ച് യുവതി മരിച്ചു.റിയ ഫാത്തിമ (18) ആണ് മരിച്ചത്.അപകടത്തിൽ എട്ട് പേർക്ക്...

വാട്‌സ്‌ആപ്പിലൂടെ ബസ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കി കെഎസ്ആർടിസി

വാട്‌സ്‌ആപ്പിലൂടെ ബസ് ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കി കെഎസ്ആർടിസി.ഗതാഗത വകുപ്പ് മന്ത്രി സി.പി.ജോൺ വാട്സ്ആപ്പിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനം ഉദ്ഘാടനം...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സംഭവസ്ഥലത്തുണ്ടായിരുന്ന മുഴുവൻ സിപിഎം നേതാക്കളെയും ചോദ്യം ചെയ്യാൻ നീക്കം

തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ, സംഭവസ്ഥലത്തുണ്ടായിരുന്ന മുഴുവൻ സിപിഎം നേതാക്കളെയും ചോദ്യം ചെയ്യാൻ...