മലേഷ്യയിലെ ക്വാലാലംപൂരിൽ നിന്ന് കൊച്ചിയിലേക്ക് വന്ന വിമാനത്തിൽ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച മലയാളി യാത്രക്കാരൻ പോലീസ് കസ്റ്റഡിയിൽ. നെടുമ്പാശ്ശേരി സ്വദേശി ജംഷീർ ആണ് നെടുമ്പാശ്ശേരി പോലീസിന്റെ പിടിയിലായത്.
ബുധനാഴ്ച രാത്രി ക്വാലാലംപൂരിൽ നിന്ന് പുറപ്പെട്ട ബാട്ടിക് എയർലൈൻസിന്റെ വിമാനത്തിലായിരുന്നു സംഭവം. യാത്രയ്ക്കിടെ ഇയാൾ പെട്ടെന്ന് വിമാനത്തിന്റെ എമർജൻസി എക്സിറ്റ് വാതിൽ തുറക്കാൻ ശ്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ചതോടെ എമർജൻസി വിൻഡോ അടിച്ച തകർക്കാനും ഇയാൾ മുതിർന്നു. ഉടൻ തന്നെ വിമാനത്തിലെ ജീവനക്കാരും സഹയാത്രക്കാരും ചേർന്ന് ഇയാളെ ബലമായി കീഴടക്കി തടഞ്ഞുവെക്കുകയായിരുന്നു.വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത ഉടൻ തന്നെ ജീവനക്കാർ ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി. പിടിയിലായ ജംഷീറിന് മാനസികാസ്വാസ്ഥ്യമുള്ളതായി പോലീസ് പ്രാഥമിക വിവരങ്ങളിൽ വ്യക്തമാക്കി. സംഭവത്തിൽ നെടുമ്പാശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

