ഈ മാസം 22-ന് നിശ്ചയിച്ചിരിക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളി മാറ്റില്ല. മഴയുടെ ദുരിതം അപ്പോഴേക്കും മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വള്ളംകളി മാറ്റിവെക്കുന്നതിനെക്കുറിച്ച് നിലവിൽ ആലോചനയില്ലെന്നും നെഹ്‌റു ട്രോഫി ബോട്ട് റേസ് അധികൃതർ വ്യക്തമാക്കി.കഴിഞ്ഞ നെഹ്‌റു ട്രോഫി ഓഗസ്റ്റ് 30-നാണ് നടത്തിയത്. സ്ഥിരമായി ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ച നടത്തിയിരുന്ന വള്ളംകളി മോശം കാലാവസ്ഥ കാരണമാണ് മാറ്റിവെച്ചിരുന്നത്.

