പ്ലാസ്റ്റിക് കുപ്പിയിൽ വാങ്ങുന്ന മദ്യത്തിന് 20 രൂപ അധികം വാങ്ങിയശേഷം, കുപ്പി തിരിച്ചേൽപിക്കുമ്പോൾ ഈ തുക മടക്കി നൽകിയിരുന്ന “ഡിപ്പോസിറ്റ് റീഫണ്ട് സ്കീം’ നിർത്തലാക്കിയെന്ന സർക്കുലർ ബവ്റിജസ് കോർപറേഷൻ തിരുത്തും. കോർപറേഷന്റെ തീരുമാനത്തിൽ മന്ത്രി എം.ലിജു അതൃപ്തി അറിയിച്ചതോടെയാണു നടപടി.സർക്കുലർ അനുസരിച്ച് 20 രൂപ അധികം വാങ്ങി സ്റ്റിക്കർ പതിപ്പിക്കുന്നത് ഇന്നലെയോടെ 20 ഔറ്റ്ലെറ്റുകളിലും നിർത്തി.ഓണത്തിനുശേഷം റീഫണ്ട് സ്കീം തുടരും.മന്ത്രിയുമായി ആലോചന നടത്താതെയാണു സർക്കുലർ ഇറക്കിയതെന്നാണു വിവരം.തിരുവനന്തപുരം, കണ്ണൂർ ജില്ലക ളിലായി ഏറ്റവുമധികം വിൽപനയുള്ള 20 ഔപ്ലെറ്റുകളിലാണു പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആവിഷ്കരിച്ചത്.

