സോളാർ ഗൂഢാലോചന: സാക്ഷികളാണെന്ന് 4 പേരുടെ മൊഴി

സോളാർ സാമ്പത്തികത്തട്ടിപ്പ് കേസിൽ ജയിലിൽ കഴിയവെ സോളർ പീഡനക്കേസിലെ പരാതിക്കാരി എഴു തിയ 21 പേജ് കത്തിൽ 4 പേജ് കൂട്ടിച്ചേർക്കുന്നതിനു കൊട്ടാരക്കരയിൽ നടന്ന ഗൂഢാലോചനയ്ക്കു സാക്ഷികളാണന്നു കോടതിയിൽ 4 പേരുടെ മൊഴി.കൊട്ടാരക്കര ഒന്നാം ക്ലാസ് ജു ഡീഷ്യൽ മജിസ്ട്രേട്ട് ഇ.ആർ. അർജുൻരാജിനു മുന്നിൽ ഇന്നലെ കേസിലെ സാക്ഷികളായ കുന്നിക്കോട് അനീഷ് മൻസിലിൽ എച്ച്.അനീഷ് ഖാൻ, തലവൂർ മാങ്കാല വാഴോട്ട് പുത്തൻവീട്ടിൽ സി.സൂര്യനാഥ്, ശാസ്താംകോട്ട മനക്കര ബെയ്ത്ഹിബയിൽ എ.റഷീദ്, പിടവൂർ അഞ്ജനത്തിൽ ജി. രാധാമോഹനൻ എന്നിവർ മൊഴി നൽകിയത്.2015 മേയ് മാസത്തിൽ ഒരു ദിവസം ഉച്ചയോടെ എംസി റോഡിൽ പെന്തക്കോസ്ത് ജംഗ്‌ഷനിൽ നിർത്തിയിട്ടിരുന്ന കാറിലേക്കു മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ബന്ധു ശരണ്യ മനോജ് ഒരു കവറുമായി കയറുന്നതു കണ്ടെന്നു അനീഷ് ഖാനും സൂര്യനാഥും മൊഴി നൽകി.

Leave a Reply

spot_img

Related articles

മണർകാട് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം

കോട്ടയത്ത് മണർകാട് നിയന്ത്രണം നഷ്ടമായ ബൈക്ക് റോഡിൽ തെന്നി സ്വകാര്യ ബസിനടിയിലേയ്ക്കു മറിഞ്ഞ് യുവതിയ്ക്ക് ദാരുണാന്ത്യം. അയർക്കുന്നം കൊങ്ങാണ്ടൂർ വാലുമ്മേൽക്കുന്നേൽ വീട്ടിൽ ശ്രീദേവി മനോജാണ്...

എം.സി റോഡിൽ ചിങ്ങവനം ജംഗ്ഷനിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്

എം.സി റോഡിൽ ചിങ്ങവനം ജംഗ്ഷനിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്.കാർ യാത്രക്കാരും ലോറി ഡ്രൈവറും അടക്കം മൂന്നു പേർക്കാണ് പരിക്കേറ്റത്. ആരുടെയും...

ബവ്കോ പ്ലാസ്‌റ്റിക് കുപ്പി ശേഖരണം തുടരും

പ്ലാസ്റ്റിക് കുപ്പിയിൽ വാങ്ങുന്ന മദ്യത്തിന് 20 രൂപ അധികം വാങ്ങിയശേഷം, കുപ്പി തിരിച്ചേൽപിക്കുമ്പോൾ ഈ തുക മടക്കി നൽകിയിരുന്ന "ഡിപ്പോസിറ്റ് റീഫണ്ട് സ്കീം' നിർത്തലാക്കിയെന്ന...

നെഹ്‌റു ട്രോഫി വള്ളംകളി: ഈ മാസം 22 ന്

ഈ മാസം 22-ന് നിശ്ചയിച്ചിരിക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളി മാറ്റില്ല. മഴയുടെ ദുരിതം അപ്പോഴേക്കും മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വള്ളംകളി മാറ്റിവെക്കുന്നതിനെക്കുറിച്ച് നിലവിൽ ആലോചനയില്ലെന്നും നെഹ്‌റു...