ലിവർപൂള്‍ താരമായിരുന്ന മുഹമ്മദ് സലാഹ് ഇനി തുർക്കിഷ് സൂപ്പർ ലിഗ് ക്ലബ്ബായ ട്രാബ്സണ്‍സ്പോർ താരം

ലിവർപൂള്‍ താരമായിരുന്ന മുഹമ്മദ് സലാഹ് ഇനി തുർക്കിഷ് സൂപ്പർ ലിഗ് ക്ലബ്ബായ ട്രാബ്സണ്‍സ്പോർ താരം.കഴിഞ്ഞ ദിവസം സലാഹിനെ ക്ലബ് ആരാധകർക്ക് മുന്നില്‍ അവതരിപ്പിച്ചു.ഫ്രീ ട്രാൻസ്ഫറിലൂടെയാണ് താരം പുതിയ ക്ലബിലെത്തിയിരിക്കുന്നത്. ഒൻപത് വർഷം ലിവർപൂളിനായി കളിച്ച ശേഷമാണ് താരം പുതിയ തട്ടകത്തിലേക്ക് കൂടുമാറുന്നത്.2017ല്‍ ഇറ്റാലിയൻ ക്ലബ്ബായ എ.എസ് റോമയില്‍ നിന്നാണ് സലാ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഭീമന്മാരായ ലിവർപൂളിലേക്ക് എത്തുന്നത്. തുടർന്ന് ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച ഇതിഹാസ താരങ്ങളുടെ പട്ടികയിലാണ് ഈജിപ്ഷ്യൻ താരം സ്വന്തം പേര് കൂട്ടിച്ചേർത്തത്. ലിവർപൂളിനായി കളിച്ച 435 ഔദ്യോഗിക മത്സരങ്ങളില്‍ നിന്ന് 255 ഗോളുകളാണ് ഈ വിംഗർ അടിച്ചുകൂട്ടിയത്. ഇതോടെ ലിവർപൂളിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനും സലാഹിന് സാധിച്ചു. പുറമെ, ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച ഗോള്‍വേട്ടക്കാരനുള്ള ‘ഗോള്‍ഡൻ ബൂട്ട്’ പുരസ്കാരം നാല് തവണയാണ് സലാ താരത്തിന്റെ അക്കൗണ്ടിലാക്കിയത്.

Leave a Reply

spot_img

Related articles

അർജന്റീന താരങ്ങൾക്കെതിരെ നടപടിയുമായി ഫിഫ

ഫുട്‌ബോൾ ലോകകപ്പ് ഫൈനലിനു ശേഷം സ്പെയിൻ താരങ്ങളെ ആക്രമിച്ചതിന് അർജന്റീന താരങ്ങൾക്കെതിരെയും, സഹപരിശീലകനെ തിരെയും അച്ചടക്ക നടപടി സ്വീകരിച്ച് രാജ്യാന്തര ഫുട്ബോൾ ഭരണസമിതിയായ ഫിഫ....

അജിങ്ക്യ രഹാനെ വിരമിച്ചു

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വിശ്വസ്‌തനായ ബാറ്റർമാരിൽ ഒരാളും മുൻ ക്യാപ്റ്റനുമായ അജിങ്ക്യ രഹാനെ ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചു.സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വികാരഭരിതമായ വീഡിയോ...

വൈഭവിന് 19 പന്തില്‍ ഫിഫ്റ്റി, സിംബാബ്‌വെയെ തകര്‍ത്ത് ഇന്ത്യ; നായകനായി ശ്രേയസിന് ആദ്യ ജയം

തുടര്‍ച്ചയായി ആറ് തോല്‍വികള്‍ക്കൊടുവില്‍ ലോക ചാമ്പ്യന്‍മാര്‍ക്ക് ആശ്വാസ ജയം. സിംബാബ്‌വെയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്.ഓപ്പണറായ കൗമാര താരം...

ഗോൾഡൻ ബൂട്ട് കിലിയൻ എംബാപ്പെയ്ക്ക്

ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന കളിക്കാരനുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം ഫ്രാൻസ് താരം കിലിയൻ എംബാപ്പെയ്ക്ക്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച...