നിപ രോഗബാധയെ തുടര്‍ന്ന് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഫറോക്ക് സ്വദേശിയായ 43കാരന്‍ പൂര്‍ണ രോഗമുക്തി നേടി വെള്ളിയാഴ്ച ആശുപത്രി വിട്ടു.ജൂണ്‍ 11ന് പുലര്‍ച്ചെയാണ് ഇദ്ദേഹത്തെ ഐസൊലേഷന്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചത്.രോഗം സ്ഥിരീകരിച്ച സമയത്ത് അതീവ ഗുരുതര നിലയിലായിരുന്ന ഇദ്ദേഹം ഒന്നര മാസത്തോളം വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയത്.തുടര്‍ന്ന് ആരോഗ്യനില മെച്ചപ്പെട്ടതോടെ ജൂലൈ 4ന് ട്രാന്‍സിറ്റ് ഐസിയുവിലേക്കും, പിന്നീട് മുറിയിലേക്കും മാറ്റിയിരുന്നു.

