ജ്വല്ലറികൾ കേന്ദ്രീകരിച്ച് കവർച്ച നടത്താനുള്ള ശ്രമത്തിനിടെ മൂന്ന് പേർ പിടിയിൽ

ജ്വല്ലറികൾ കേന്ദ്രീകരിച്ച് കവർച്ച നടത്താനുള്ള ശ്രമത്തിനിടെ മൂന്ന് പേർ പിടിയിലായി.വടക്കഞ്ചേരിയിലാണ് സംഭവം.കണ്ണൂർ ആലക്കോട് നെല്ലിക്കുന്ന് സ്വദേശി തങ്കച്ചൻ, അഞ്ചുമൂർത്തിമംഗലം ചെറാട്ടുപറമ്പ് സ്വദേശി വിഷ്ണുരാജ്, വടക്കഞ്ചേരി പ്രധാനി സ്വദേശി സഫർ എന്നിവരാണ് പൊലീസിൻ്റെ പിടിയിലായത്.ശനിയാഴ്ച രാത്രി പൊലീസ് പട്രോളിങ്ങിനിടെയാണ് സംഘത്തെ സംശയാസ്പദമായി കണ്ടത്.തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പഴയന്നൂരിലും വടക്കഞ്ചേരിയിലും ജ്വല്ലറികൾ കുത്തിതുറന്ന് മോഷണം നടത്താൻ പദ്ധതിയിട്ടിരിക്കുകയാണെന്ന് ഇവർ പൊലീസിനോട് പറഞ്ഞു.ഇവരിൽ നിന്നും മോഷണം നടത്താനുള്ള ഉപകരണങ്ങളും ഗ്ലൗസ്, തൊപ്പി എന്നിവയും കണ്ടെത്തി.നിരവധി കേസുകളിൽ പ്രതിയായ ഇവർ തമ്മിൽ ജയിലിൽ വെച്ചുള്ള പരിചയമാണ്.രണ്ടാഴ്ച മുമ്പ് ഇവർ പൊള്ളാച്ചിയിൽ ജ്വല്ലറി, ബേക്കറി, തുണിക്കട എന്നിവിടങ്ങളിൽ മോഷണം നടത്തിയിരുന്നു.തങ്കച്ചന് കേരളത്തിലും തമിഴ്നാട്ടിലുമായി 20ഓളം മോഷണക്കേസുകൾ ഉണ്ട്.വിഷ്ണു രാജിന് വഞ്ചനാകേസുകളും സഫറിൻ്റെ പേരിൽ ദേശീയ പാതയിൽ വാഹനങ്ങൾ തടഞ്ഞ് കവർച്ച,പൊലീസിനെ ആക്രമിച്ച് പരിക്കേല്പിക്കൽ തുടങ്ങിയ കേസുകളും ഉണ്ട്.പൊള്ളാച്ചിയിൽ കവർച്ച നടത്തിയ കേസിൻ്റെ ഭാഗമായി വടക്കഞ്ചേരി പോലീസ് പ്രതികളെ പൊള്ളാച്ചി പൊലീസിന് കൈമാറി.

Leave a Reply

spot_img

Related articles

ജലസംഭരണി പൊളിക്കുന്നതിനിടെ അപകടം: വൈദ്യുത തൂണും വില്ലേജ് ഓഫീസും തകർന്നു

വേണ്ടത്ര മുൻകരുതലുകളില്ലാതെ ജലസംഭരണി പൊളിച്ചുമാറ്റുന്നതിനിടെ കോൺക്രീറ്റ് കട്ടകൾ തെറിച്ചുവീണ് വൈദ്യുത തൂണും വില്ലേജ് ഓഫീസും തകർന്നു. ഇന്നലെ വൈകിട്ട് നാലരയോടെ പാലക്കാട് ആണ് സംഭവം.ജലസംഭരണി...

എലിവിഷം അകത്തുചെന്ന് കളക്ടറേറ്റ് ജീവനക്കാരി മരിച്ചു

കാസർകോട് നെല്ലിക്കട്ട എലി വിഷം അകത്തുചെന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാസർകോട് കളക്ടറേറ്റിലെ എൻഡോസൾഫാൻ സെല്ലിലെ സീനിയർ ക്ലാര്ക്ക് എ. ആശാലത (42)...

വാഹനം പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയുള്ള തർക്കം: വെട്ടേറ്റു ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു

വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ തലയ്ക്ക് വെട്ടേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. പരവൂർ കോട്ടപ്പുറം ഉഷസ്സിൽ...

കടലില്‍ കാണാതായ ഗൗതം കൃഷ്ണന്റെ വീട്ടില്‍ ആശ്വാസമേകാന്‍ രമേശ് ചെന്നിത്തല

നീണ്ടകരയില്‍ വള്ളം മറിഞ്ഞ് കടലില്‍ കാണാതായ ഗൗതം കൃഷ്ണന്റെ വീട്ടില്‍ ആശ്വാസമേകാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എത്തി.ഗൗതമിന്റെ അമ്മയെ കണ്ട് ആശ്വസിപ്പിച്ച അദ്ദേഹം,...