സഭാത്തർക്കം: പരിഹാരത്തിനായി മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്താൻ തയ്യാർ; 6 പള്ളികൾ സംബന്ധിച്ച കേസ് പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി

കലുഷിതമായ സഭാത്തർക്കത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി മുഖ്യമന്ത്രി വി ഡി സതീശൻ നേരിട്ട് മധ്യസ്ഥ ചർച്ചകൾക്ക് ഒരുങ്ങുന്നു. ഇരു സഭകളുടെയും തലവന്മാരുമായി സംസാരിച്ച് പ്രശ്നം എത്രയും വേഗം പരിഹരിക്കാൻ മുഖ്യമന്ത്രി തയ്യാറാണെന്ന് സംസ്ഥാന സർക്കാർ ചീഫ് സെക്രട്ടറി മുഖേന ഹൈക്കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച വിശദീകരണ പത്രിക സർക്കാർ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.അതേസമയം, സഭാത്തർക്കവുമായി ബന്ധപ്പെട്ട 6 പള്ളികൾ സംബന്ധിച്ച കേസുകളിൽ വിധി പറയുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി വെച്ചു. ഇന്ന് വിധി പറയാൻ നിശ്ചയിച്ചിരുന്ന കേസിൽ, വിധി തയാറായിട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഡിവിഷൻ ബെഞ്ച് നടപടികൾ വ്യാഴാഴ്ചത്തേക്ക് മാറ്റിയത്.മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇനി നടക്കുന്ന ചർച്ചകളെ ക്കുറിച്ചുള്ള വിശദാംശങ്ങൾ കൂടി പരിഗണിച്ചാകും കേസിൽ വ്യാഴാഴ്ച ഹൈക്കോടതി സ്വീകരിക്കുന്ന നിലപാട് എന്നതിനാൽ വരാനിരിക്കുന്ന ദിവസങ്ങൾ കേസിൽ ഏറെ നിർണ്ണായകമാണ്.
എന്നാൽ, യാക്കോബായ സഭയുടെ അധ്യക്ഷൻ നിലവിൽ വിദേശത്തായതിനാൽ അദ്ദേഹം തിരിച്ചെത്തിയ ശേഷമേ തുടർചർച്ചകൾ സാധ്യമാകൂ.

Leave a Reply

spot_img

Related articles

കർഷകൻ രഹസ്യമായി പാടത്ത് കുഴിച്ചിട്ട 5 ലക്ഷം രൂപ ചിതലുകള്‍ നശിപ്പിച്ചു

കർഷകൻ രഹസ്യമായി പാടത്ത് കുഴിച്ചിട്ട 5 ലക്ഷം രൂപ ചിതലുകള്‍ നശിപ്പിച്ചു .പച്പദ്ര സ്വദേശിയായ മാംഗിലാല്‍ മേഘ്‌വാളിന് ഒരു വർഷം മുൻപ് സ്ഥലം വിറ്റ...

പാർലമെന്റിലെത്തിയ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന് കേരള എം.പിമാരുടെ സ്വീകരണം

പാർലമെന്റിലെത്തിയ സംസ്ഥാന സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന് കേരള എം.പിമാരുടെ സ്വീകരണം.സംസ്ഥാന നിയമസഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി പാർലമെന്റ് മന്ദിരത്തിലെത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണന് കേരളത്തിൽ...

ജലസംഭരണി പൊളിക്കുന്നതിനിടെ അപകടം: വൈദ്യുത തൂണും വില്ലേജ് ഓഫീസും തകർന്നു

വേണ്ടത്ര മുൻകരുതലുകളില്ലാതെ ജലസംഭരണി പൊളിച്ചുമാറ്റുന്നതിനിടെ കോൺക്രീറ്റ് കട്ടകൾ തെറിച്ചുവീണ് വൈദ്യുത തൂണും വില്ലേജ് ഓഫീസും തകർന്നു. ഇന്നലെ വൈകിട്ട് നാലരയോടെ പാലക്കാട് ആണ് സംഭവം.ജലസംഭരണി...

എലിവിഷം അകത്തുചെന്ന് കളക്ടറേറ്റ് ജീവനക്കാരി മരിച്ചു

കാസർകോട് നെല്ലിക്കട്ട എലി വിഷം അകത്തുചെന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാസർകോട് കളക്ടറേറ്റിലെ എൻഡോസൾഫാൻ സെല്ലിലെ സീനിയർ ക്ലാര്ക്ക് എ. ആശാലത (42)...