വാഹനം പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയുള്ള തർക്കം: വെട്ടേറ്റു ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു

വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ തലയ്ക്ക് വെട്ടേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. പരവൂർ കോട്ടപ്പുറം ഉഷസ്സിൽ വാടകയ്ക്ക് താമസിച്ചിരുന്ന ബാലചന്ദ്രൻ ഉണ്ണിത്താൻ (62) ആണ് മരിച്ചത്. സംഭവത്തിൽ പ്രതിയായ പരവൂർ കോട്ടപ്പുറം പുതിയിടത്ത് തെക്കേവീട്ടിൽ തൊടിയിൽ ഉല്ലാസ് മോഹൻ (സായിപ്പ്-40) നിലവിൽ റിമാൻഡിലാണ്.കഴിഞ്ഞ ജൂലൈ 6-നായിരുന്നു സംഭവം. പരവൂർ കോങ്ങാൽ തകലോട്ട് ബാലചന്ദ്രൻ ഉണ്ണിത്താൻ വാടകയ്ക്ക് താമസിക്കുന്ന കോട്ടപ്പുറത്തെ വീടിനു മുന്നിൽ ഓട്ടോ പാർക്ക് ചെയ്തത് ഉല്ലാസ് ചോദ്യം ചെയ്യുകയും തുടര്‍ന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ചെയ്തു. തർക്കത്തിനൊടുവിൽ ഉല്ലാസ് കയ്യിൽ കരുതിയിരുന്ന വലിയ കത്തി ഉപയോഗിച്ച് ബാലചന്ദ്രന്റെ തലയ്ക്ക് വെട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അക്രമം തടസ്സപ്പെടുത്താനെത്തിയ ബാലചന്ദ്രന്റെ മകനും സുഹൃത്തിനും വെട്ടേറ്റിരുന്നു.

Leave a Reply

spot_img

Related articles

ജലസംഭരണി പൊളിക്കുന്നതിനിടെ അപകടം: വൈദ്യുത തൂണും വില്ലേജ് ഓഫീസും തകർന്നു

വേണ്ടത്ര മുൻകരുതലുകളില്ലാതെ ജലസംഭരണി പൊളിച്ചുമാറ്റുന്നതിനിടെ കോൺക്രീറ്റ് കട്ടകൾ തെറിച്ചുവീണ് വൈദ്യുത തൂണും വില്ലേജ് ഓഫീസും തകർന്നു. ഇന്നലെ വൈകിട്ട് നാലരയോടെ പാലക്കാട് ആണ് സംഭവം.ജലസംഭരണി...

എലിവിഷം അകത്തുചെന്ന് കളക്ടറേറ്റ് ജീവനക്കാരി മരിച്ചു

കാസർകോട് നെല്ലിക്കട്ട എലി വിഷം അകത്തുചെന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാസർകോട് കളക്ടറേറ്റിലെ എൻഡോസൾഫാൻ സെല്ലിലെ സീനിയർ ക്ലാര്ക്ക് എ. ആശാലത (42)...

കടലില്‍ കാണാതായ ഗൗതം കൃഷ്ണന്റെ വീട്ടില്‍ ആശ്വാസമേകാന്‍ രമേശ് ചെന്നിത്തല

നീണ്ടകരയില്‍ വള്ളം മറിഞ്ഞ് കടലില്‍ കാണാതായ ഗൗതം കൃഷ്ണന്റെ വീട്ടില്‍ ആശ്വാസമേകാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എത്തി.ഗൗതമിന്റെ അമ്മയെ കണ്ട് ആശ്വസിപ്പിച്ച അദ്ദേഹം,...

ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗം ഇന്ന്

ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗം ഇന്നു നടക്കും.തിരഞ്ഞെടുപ്പു ഫണ്ട് തിരിമറി വിഷയം അജൻഡയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഈ വിഷയം ചർച്ച ചെയ്യണമെന്ന് വി.മുരളീധരൻ, കെ.സുരേന്ദ്രൻ...