ഗുരുവായൂരിൽ റെക്കോഡ് കല്യാണ ബുക്കിംഗ്: ഒറ്റ ദിവസം നാനൂറോളം വിവാഹങ്ങൾക്ക് സാധ്യത

ഗുരുവായൂരിൽ റെക്കോഡ് കല്യാണ ബുക്കിംഗ്: ഒറ്റ ദിവസം നാനൂറോളം വിവാഹങ്ങൾക്ക് സാധ്യത.ചിങ്ങ മാസത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോഡ് വിവാഹ ബുക്കിംഗ്. നിലവിൽ 392 വിവാഹങ്ങളാണ് ബുക്ക് ചെയ്തിട്ടുള്ളത്. ഈ മാസം 23-ാം തീയതി ഞായറാഴ്ച വരെ ബുക്കിംഗിന് അവസരമുള്ളതിനാൽ ആകെ കല്യാണങ്ങളുടെ എണ്ണം 400 കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024 സെപ്റ്റംബർ 8-ന് നടന്ന 334 വിവാഹങ്ങളാണ് ഗുരുവായൂരിലെ നിലവിലെ റെക്കോഡ്. വിവാഹ ബുക്കിംഗ് കുത്തനെ ഉയർന്ന പശ്ചാത്തലത്തിൽ കൂടുതൽ സൗകര്യങ്ങളൊരുക്കാൻ ദേവസ്വം തീരുമാനിച്ചിട്ടുണ്ട്. നിലവിൽ 4 മണ്ഡപങ്ങളുള്ള ഗുരുവായൂരിൽ അഞ്ച് മണ്ഡപങ്ങൾ കൂടി പുതുതായി ഒരുക്കാനാണ് ദേവസ്വത്തിന്റെ തീരുമാനം.

Leave a Reply

spot_img

Related articles

കാൻസർ ചികിത്സയിൽ വിവിധ ചികിത്സാ രീതികളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തണം: മന്ത്രി കെ മുരളീധരൻ

കാൻസർ രോഗികൾക്ക് ചികിത്സയ്‌ക്കൊപ്പം വേദനയും സമ്മർദവും കുറയ്ക്കുന്നതിന് വിവിധ സമീപനങ്ങളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് ആരോഗ്യ-കുടുംബക്ഷേമ മന്ത്രി കെ മുരളീധരൻ പറഞ്ഞു. വിവിധ ചികിത്സാ സമ്പ്രദായങ്ങളിലെ...

കെ.എസ്.ആർ.ടി.സി പ്രത്യേക അന്തർസംസ്ഥാന സർവീസുകളുടെ റിസർവേഷൻ ആരംഭിച്ചു

പ്രിയപ്പെട്ടവർക്കൊപ്പം ഓണം ആഘോഷിക്കാൻ നാട്ടിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത. കെ.എസ്.ആർ.ടി.സി പ്രത്യേക അന്തർസംസ്ഥാന സർവീസുകളുടെ റിസർവേഷൻ ആരംഭിച്ചു. ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 2...

അര്‍ജുന്‍ ആയങ്കിയെ മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു

സമൂഹമാധ്യമങ്ങളിൽ അധിക്ഷേപ പരാമർശം നടത്തിയെന്ന കേസിൽ അർജുൻ ആയങ്കിയെ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി....

മൂന്നാറിന്റെ മലനിരകൾക്ക് വീണ്ടും നീലനിറത്തിന്റെ വസന്തം

മഞ്ഞുമൂടിയ മൂന്നാറിന്റെ മലനിരകൾക്ക് വീണ്ടും നീലനിറത്തിന്റെ വസന്തം…ഇടുക്കി മൂന്നാർ ഇക്കാനഗറിലെ മലഞ്ചെരിവുകളിൽ നീലക്കുറിഞ്ഞി വ്യാപകമായി പൂത്തുതുടങ്ങി.മൂന്നാറിന്റെ പ്രകൃതിഭംഗിക്ക് കൂടുതൽ നിറം പകരുന്ന അപൂർവ കാഴ്ചയാണിത്.മൂന്നാർ...