കെ.എസ്.ആർ.ടി.സി പ്രത്യേക അന്തർസംസ്ഥാന സർവീസുകളുടെ റിസർവേഷൻ ആരംഭിച്ചു

പ്രിയപ്പെട്ടവർക്കൊപ്പം ഓണം ആഘോഷിക്കാൻ നാട്ടിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത. കെ.എസ്.ആർ.ടി.സി പ്രത്യേക അന്തർസംസ്ഥാന സർവീസുകളുടെ റിസർവേഷൻ ആരംഭിച്ചു. ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 2 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് പ്രത്യേക സർവീസുകൾ നടത്തുന്നത്. യാത്രക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് കൂടുതൽ സർവീസുകളും ഏർപ്പെടുത്തും.യാത്രാ ടിക്കറ്റുകൾ www.keralartc.com വെബ്സൈറ്റിലൂടെയും എന്റെ കെ.എസ്.ആർ.ടി.സി നിയോ ഒ.പി.ആർ.എസ് മൊബൈൽ ആപ്പ് വഴിയും എളുപ്പത്തിൽ ബുക്ക് ചെയ്യാം. ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയാത്തവർക്ക് സംസ്ഥാനത്തെ എല്ലാ കെ.എസ്.ആർ.ടി.സി റിസർവേഷൻ കൗണ്ടറുകളിലും ബുക്കിങ് സൗകര്യമുണ്ടാകും

Leave a Reply

spot_img

Related articles

കാൻസർ ചികിത്സയിൽ വിവിധ ചികിത്സാ രീതികളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തണം: മന്ത്രി കെ മുരളീധരൻ

കാൻസർ രോഗികൾക്ക് ചികിത്സയ്‌ക്കൊപ്പം വേദനയും സമ്മർദവും കുറയ്ക്കുന്നതിന് വിവിധ സമീപനങ്ങളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് ആരോഗ്യ-കുടുംബക്ഷേമ മന്ത്രി കെ മുരളീധരൻ പറഞ്ഞു. വിവിധ ചികിത്സാ സമ്പ്രദായങ്ങളിലെ...

ഗുരുവായൂരിൽ റെക്കോഡ് കല്യാണ ബുക്കിംഗ്: ഒറ്റ ദിവസം നാനൂറോളം വിവാഹങ്ങൾക്ക് സാധ്യത

ഗുരുവായൂരിൽ റെക്കോഡ് കല്യാണ ബുക്കിംഗ്: ഒറ്റ ദിവസം നാനൂറോളം വിവാഹങ്ങൾക്ക് സാധ്യത.ചിങ്ങ മാസത്തിലെ ആദ്യ ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോഡ് വിവാഹ ബുക്കിംഗ്. നിലവിൽ...

അര്‍ജുന്‍ ആയങ്കിയെ മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു

സമൂഹമാധ്യമങ്ങളിൽ അധിക്ഷേപ പരാമർശം നടത്തിയെന്ന കേസിൽ അർജുൻ ആയങ്കിയെ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി....

മൂന്നാറിന്റെ മലനിരകൾക്ക് വീണ്ടും നീലനിറത്തിന്റെ വസന്തം

മഞ്ഞുമൂടിയ മൂന്നാറിന്റെ മലനിരകൾക്ക് വീണ്ടും നീലനിറത്തിന്റെ വസന്തം…ഇടുക്കി മൂന്നാർ ഇക്കാനഗറിലെ മലഞ്ചെരിവുകളിൽ നീലക്കുറിഞ്ഞി വ്യാപകമായി പൂത്തുതുടങ്ങി.മൂന്നാറിന്റെ പ്രകൃതിഭംഗിക്ക് കൂടുതൽ നിറം പകരുന്ന അപൂർവ കാഴ്ചയാണിത്.മൂന്നാർ...