കവണാറ്റിൻകര ടൂറിസം ജലമേള ഓഗസ്റ്റ് 27ന് ; കളിവള്ളങ്ങളുടെ രജിട്രേഷൻ ഓഗസ്റ്റ് 15 മുതൽ 23 വരെ

38-ാമത് കവണാറ്റിൻകര ടൂറിസം ജലമേള ഓഗസ്റ്റ് 27ന് നടക്കും. കളിവള്ളങ്ങളുടെ രജിട്രേഷൻ ഓഗസ്റ്റ് 15 മുതൽ 23 വരെയാണ്. ഈ ദിവസങ്ങളിൽ വൈകുന്നേരം 3 മണി മുതൽ 7 മണി വരെയുള്ള സമയത്ത് കളിവള്ളങ്ങളുടെ രജിട്രേഷൻ ക്ലബ്ബ് ഓഫീസിൽ നടത്താവുന്നതാണ്.

ഇരുട്ടുകുത്തി -വെപ്പ് – ചുരുളൻ വിഭാഗങ്ങളിലുള്ള കളി വള്ളങ്ങൾ ആണ് രജിട്രേഷനായി ക്ഷണിച്ചിരിക്കുന്നത്.

രജിട്രേഷൻ ഫീ നിരക്ക് ചുവടെ

A ഗ്രേഡ് വള്ളങ്ങൾ – Rs_ 1250/-
B ഗ്രേഡ്- Rs – 1000/-
C ഗ്രേഡ്- Rs – 750/-

കളിവള്ളങ്ങളുടെ പരിശീലനത്തിലും മറ്റുമായി വലിയ സാമ്പത്തിക ബാദ്ധ്യത കളിവള്ള ക്ലബ്ബ് കൾ നേരിടുന്ന സാഹചര്യം കണക്കിലെടുത്ത്മുൻ വർഷങ്ങളിൽ കൊടുത്തിരുന്ന ബോണസിനേക്കാൾ ഉയർന്ന ബോണസ് ഇത്തവണ നൽകാൻ തീരുമാനിച്ചു. വള്ളംകളി കൂടുതൽ ആസ്വദ്യകരമാക്കുവാൻ എസ്എൻഡിപി ശാഖ നമ്പർ 259 വിരിപ്പുകാലയുമായി സഹകരിച്ച് വിവിധ കലാരൂപങ്ങൾ ഉൾകൊള്ളിച്ചുകൊണ്ട് ശ്രീ ശക്തീശ്വരം ക്ഷേത്രക്കടവിൽ നിന്നും നയനമനോഹരമായ ഘോഷയാത്രയും ആസൂത്രണം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Leave a Reply

spot_img

Related articles

മെസിയെ കേരളത്തിൽ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് പിണറായി വിജയൻ

ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിൽ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട ഇടപാടുകളിലെ ക്രമക്കേടുകളെക്കുറിച്ചുള്ള വിവാദങ്ങളിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ ഉന്നയിക്കപ്പെടുന്ന പ്രശ്നങ്ങൾ...

ഗണേഷ് കുമാറിന് സ്ഥാനമാനങ്ങൾ നഷ്ടപ്പെട്ടതിലുള്ള നിരാശയെന്ന് ജി സുകുമാരൻ നായർ

മുൻ മന്ത്രി ഗണേഷ് കുമാറിന് സ്ഥാനമാനങ്ങൾ നഷ്ടപ്പെട്ടതിലുള്ള നിരാശയെന്ന് എൻ.എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ.സ്വന്തം അച്ഛന് എതിരെ പോലും പറഞ്ഞിട്ടുള്ള...

ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണം ഒഴിവാക്കാമായിരുന്നുവെന്നും ഇത് ‘സർക്കാർ സ്പോൺസേർഡ് മരണം’ ആണെന്നും പി എ മുഹമ്മദ് റിയാസ്

കണ്ണൂർ ചൊക്ലിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണം ഒഴിവാക്കാമായിരുന്നുവെന്നും ഇത് സർക്കാരിന്‍റെ നിർദയമായ നിലപാട് മൂലമുണ്ടായ 'സർക്കാർ സ്പോൺസേർഡ് മരണം' ആണെന്നും മുൻ...

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്‌ വീടിന്റെ ഉള്‍ഭാഗം കത്തിനശിച്ചു

ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച്‌ വീടിന്റെ ഉള്‍ഭാഗം പൂർണ്ണമായി കത്തിനശിച്ചു.കാസർകോട് തൃക്കരിപ്പൂർ ബീരിച്ചേരി കൂലേരിയിലെ കെ.പി. നിസാറിന്റെ വീട്ടിലാണ് വൻ അപകടമുണ്ടായത്....